Flipkart Special Deal: New Snapdragon ഉള്ള iQOO 5G വൈബ് ഫോൺ 9000 രൂപ വിലക്കുറവിൽ!

Updated on 12-Dec-2025

രണ്ട് വാരം മുമ്പാണ് iQOO ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. വൺപ്ലസ്, വിവോ, റിയൽമി ഫോണുകളുടെ ഫ്ലാഗ്ഷിപ്പിന് ഒത്ത എതിരാളിയാണ് iQOO 15 5G. 256ജിബി, 512ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഖൂ അവതരിപ്പിച്ചത്.

76,999 രൂപയ്ക്കാണ് ഐഖൂവിന്റെ 256ജിബി ഇന്ത്യയിൽ അവതരിപ്പിച്ചത്. എന്നാൽ ആദ്യ സെയിലിന്റെ ഭാഗമായി ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ് 72999 രൂപയ്ക്ക് വിൽക്കുന്നു. എന്നാൽ Flipkart ഇതിനേക്കാൾ വലിയ വിലക്കിഴിവ് ഐഖൂ ഫോണിന് പ്രഖ്യാപിച്ചു. ഐഖൂ 15 സ്മാർട്ട് ഫോണിന്റെ ഇപ്പോഴത്തെ പരിമിതകാല ഓഫറിനെ കുറിച്ച് വിശദമായി ഞങ്ങൾ പറഞ്ഞുതരാം.

iQOO 15 5G Flipkart Deal

76,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന് 72999 രൂപയാണ് ഇപ്പോഴത്തെ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഇതിനേക്കാൾ വമ്പിച്ച ഇളവുണ്ട്.

ഐഖൂ 15 5ജി ഹാൻഡ്സെറ്റ് 71,375 രൂപയ്ക്ക് ലഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഇത്രയും കുറഞ്ഞ വില. ആൽഫ കളറിലുള്ള 256 ജിബി വേരിയന്റിനാണ് കിഴിവ്. ലെജെൻഡ് കളറിലുള്ള ഇതേ സ്റ്റോറേജ് സ്മാർട്ട് ഫോണിന് 71,810 രൂപയാണ് വില. ഇങ്ങനെ സ്മാർട്ട് ഫോണിന് 5000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നു.

iQOO 15 smartphone sale start in India today Check price sale offer

വളരെ ആകർഷകമായ ബാങ്ക് കിഴിവും ആമസോണിൽ നിന്ന് നേടാം. ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ 4000 രൂപ ഡിസ്കൌണ്ടും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ ഹാൻഡ്സെറ്റ് മൊത്തം 9000 രൂപ വില കുറച്ച് വാങ്ങിക്കാം. ഐഖൂ 15 5ജി ഈ ബാങ്ക് ഓഫറിലൂടെ 67000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

ഇനി നിങ്ങളുടെ പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ മികച്ച എക്സ്ചേഞ്ച് ഡീലും ലഭിക്കുന്നു. 57,400 രൂപയുടെ എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിക്കും. 2,509 രൂപയുടെ ഇഎംഐ ഓഫറും ലഭ്യമാണ്.

ഐഖൂ 15 5ജി പ്രത്യേകതകൾ എന്തൊക്കെ?

ഡിസ്പ്ലേ: 6.85 ഇഞ്ച് സാംസങ് M14 8T എൽടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഈ ഐഖൂ ഫോണിന്റെ സ്ക്രീനിന് 144 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 2K റെസല്യൂഷനും, 6000 നിറ്റ്‌സ് ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്സും ഐക്യു 15 ഫോണിലുണ്ട്.

സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ആണ് ഫോണിലെ സോഫ്റ്റ് വെയർ.

Also Read: 72 ദിവസത്തേക്ക് റീചാർജിലേക്ക് തിരിഞ്ഞുനോക്കണ്ട! ഈ Jio പ്ലാനിൽ 2GB ഡാറ്റ, 20GB Extra, Free ജിയോഹോട്ട്സ്റ്റാർ പിന്നെ…

പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇതിലുണ്ട്. 16 ജിബി വരെ എൽപിഡിഡിആർ 5x റാമും 512 ജിബി വരെ യുഎഫ്എസ് 4.1 ഇന്റേണൽ സ്റ്റോറേജും ഇതിനുണ്ട്.

ക്യാമറ: ഫോണിന് പിന്നിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ ഒഐഎസ് സപ്പോർട്ട് ചെയ്യുന്ന 50MP സോണി ഐഎംഎക്സ് 921 പ്രൈമറി സെൻസറുണ്ട്. 3x ഒപ്റ്റിക്കൽ സൂം ഉള്ള 50 എംപി സോണി ഐഎംഎക്സ് 882 ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. 3.7x ലോസ്‌ലെസ് സൂം പിന്തുണയ്ക്കുന്ന 50 എംപി അൾട്രാവൈഡ് ക്യാമറയും ഫോണിലുണ്ട്. ഇതിന് മുൻവശത്ത് 32MP സെൽഫി സെൻസറുമുണ്ട്.

ബാറ്ററി: 100W വയർഡ്, 40W വയർലെസ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫ്ലാഗ്ഷിപ്പാണിത്. ഇതിൽ ഐഖൂ കൊടുത്തിരിക്കുന്നത് 7000mAh ബാറ്ററിയാണ്. ഡ്യൂറബിലിറ്റിയിലേക്ക് വന്നാൽ IP68 + IP69 റേറ്റിംഗുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :