Samsung Galaxy M17 5G
12000 രൂപ മുതൽ 15000 രൂപ വരെ വിലയാകുന്ന New Samsung Galaxy ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറയുള്ള ബജറ്റ് ഫോണാണിത്. സ്ലിം ഡിസൈനിൽ മികച്ച ഫോട്ടോഗ്രാഫി ഫോൺ നോക്കുന്നവർക്കുള്ള ഓപ്ഷനാണ് ഈ ഹാൻഡ്സെറ്റ്. സാംസങ് ഗാലക്സി എം17 5ജി സ്മാർട്ഫോൺ വാങ്ങാൻ മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ഫോണിന്റെ 3 പ്രധാന ഫീച്ചറുകളും വിലയും നോക്കാം.
മൂൺലൈറ്റ് സിൽവൽ, സാഫയർ ബ്ലാക്ക് കളറുകളിലാണ് സാംസങ് ഗാലക്സി എം17 പുറത്തിറക്കിയത്. ഇതിന് മൂന്ന് സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 4ജിബി, 128ജിബി സ്റ്റോറേജുള്ള ഫോണിന് 12499 രൂപയാണ് വില. 6ജിബി റാമും 128ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോൺ 13999 രൂപ വിലയുള്ളതാണ്. 8ജിബിറാമും 128ജിബി സ്റ്റോറേജുമുള്ള ഗാലക്സി ഹാൻഡ്സെറ്റിന് 15499 രൂപയാകുന്നു.
ആമസോണിലും കമ്പനിയുടെ ഒഫിഷ്യൽ സൈറ്റിലും മറ്റ് റീട്ടെയിൽ ഷോപ്പുകളിലും ഫോൺ ലഭിക്കും. ഇഎംഐ ഇടപാടിനും സാംസങ് ഗാലക്സി എം17 5ജി പർച്ചേസിൽ ഓഫർ ലഭ്യമാണ്.
ഒന്നാമത്തേത് സ്മാർട്ഫോണിന്റെ വിലയാണ്. സ്റ്റൈലിഷ്, സ്ലിം ഫോൺ 15000 രൂപയ്ക്കും താഴെ വാങ്ങിക്കാവുന്നതാണ്. ഇത്രയും വിലയിൽ മികച്ച ഫോട്ടോഗ്രാഫി ഫോൺ സ്വന്തമാക്കാമെന്നതാണ് മികച്ചൊരു ചോയിസാണ്.
ക്യാമറയുടെ കാര്യത്തിൽ, സ്മാർട്ട്‌ഫോണിൽ 50MP ട്രിപ്പിൾ ക്യാമറ സിസ്റ്റമുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്നു. ബ്ലർ-ഫ്രീ ഫോട്ടോകളും ഷേക്ക്-ഫ്രീ വീഡിയോകളും പകർത്തുന്നതിന് ഈ OIS ഫീച്ചർ സഹായിക്കും. ട്രിപ്പിൾ ലെൻസിൽ അടുത്ത് 5MP അൾട്രാ-വൈഡ് ക്യാമറയും 2MP മാക്രോ ക്യാമറയുമാണ്.
സെൽഫികൾക്കും വീഡിയോ കോളുകൾക്കും 13MP ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
മൂന്നാമത്തെ കാരണം ഫോണിലെ എഐ ഫീച്ചറുകളാണ്. പരമ്പരയിലെ ആദ്യ സ്മാർട്ട്‌ഫോണാണ് സാംസങ് നേറ്റീവ് എഐ സപ്പോർട്ടിൽ വരുന്നത്. ഗൂഗിളിന്റെ ജെസ്റ്റർ അധിഷ്ഠിത സർക്കിൾ ടു സെർച്ച് ഇതിൽ ലഭിക്കും. സ്മാർട്ഫോണിൽ ജെമിനി ലൈവ് ഫീച്ചറുമുണ്ട്.
ഓൺ-ഡിവൈസ് വോയ്‌സ് മെയിൽ ഗാലക്‌സി എം17 5ജിയിൽ അവതരിപ്പിക്കുന്നു. ഇതിലൂടെ കോളുകൾക്ക് മറുപടി ലഭിക്കാത്തപ്പോൾ കോളർമാർക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും. ഹാൻഡ്സെറ്റിൽ സാംസങ് നോക്‌സ് വോൾട്ട്, വ്യക്തമായ കോളുകൾക്കായി വോയ്‌സ് ഫോക്കസ് എന്നിവയും ലഭിക്കും. പേയ്‌മെന്റുകൾക്കായി ടാപ്പ് ആൻഡ് പേയ്‌മെന്റ് സൗകര്യമുള്ള സാംസങ് വാലറ്റും ഇതിലുണ്ട്. ഇനി സ്മാർട്ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകൾ ചുരുക്കത്തിൽ നോക്കാം.
Also Read: 200 മെഗാപിക്സൽ മെയിൻ ക്യാമറ, 6500 mAh ബാറ്ററി Vivo സ്മാർട്ഫോൺ 25000 രൂപയ്ക്ക് താഴെ