200MP ക്യാമറയും 5000 mAh ബാറ്ററിയുമായി New Redmi Note ഫോൺ, മിഡ് റേഞ്ച് ബജറ്റിൽ ഇനിയെന്ത് വേണം!

HIGHLIGHTS

റെഡ്മി നോട്ട് 14s കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ ഫോണിനെ മോടി കൂട്ടിയതാണ്

നീല, പർപ്പിൾ, കറുപ്പ് നിറങ്ങളിലാണ് റെഡ്മി ഫോൺ അവതരിപ്പിച്ചത്

വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് Redmi Note 14s ലോഞ്ച് ചെയ്തത്

200MP ക്യാമറയും 5000 mAh ബാറ്ററിയുമായി New Redmi Note ഫോൺ, മിഡ് റേഞ്ച് ബജറ്റിൽ ഇനിയെന്ത് വേണം!

ഇതാ Redmi Note സീരീസിലേക്ക് പുതിയ സ്മാർട്ഫോൺ പുറത്തിറക്കി. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് Redmi Note 14s ലോഞ്ച് ചെയ്തത്. ചെക്ക് റിപ്പബ്ലിക്കിലും ഏതാനും യൂറോപ്യൻ രാജ്യങ്ങളിലും ഫോൺ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇതിലൊരു ട്വിസ്റ്റുണ്ട്. എന്തുകൊണ്ടാണ് റെഡ്മി നോട്ട് 14S വലിയ അറിയിപ്പൊന്നുമില്ലാതെ, പുറത്തിറക്കിയത്? അറിയാം…

Digit.in Survey
✅ Thank you for completing the survey!

റെഡ്മി നോട്ട് 14s കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയ ഫോണിനെ മോടി കൂട്ടിയതാണ്. വാസ്തവത്തിൽ, 14S റെഡ്മി നോട്ട് 13 പ്രോ 4G ഫോൺ തന്നെയാണ്. നോട്ട് 13 പ്രോയിൽ അല്പം മാറ്റങ്ങൾ വരുത്തിയ ഡിസൈനിലാണ് ഫോൺ പുറത്തിറക്കിയത്.

Redmi Note 14s: സ്പെസിഫിക്കേഷൻ

നീല, പർപ്പിൾ, കറുപ്പ് നിറങ്ങളിലാണ് റെഡ്മി ഫോൺ അവതരിപ്പിച്ചത്. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേയിലാണ് റെഡ്മി നോട്ട് 14s പുറത്തിറക്കിയത്. 120Hz റിഫ്രഷ് റേറ്റ് സ്ക്രീനാണ് റെഡ്മി ഫോണിലുള്ളത്. ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള സ്മാർട്ഫോണാണിത്. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിനുണ്ട്. ഇതിൽ മീഡിയടെക് ഹീലിയോ ജി99 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു.

ആൻഡ്രോയിഡ് 13 ആണ് ഫോണിലെ ഒഎസ്. ഇതിൽ 200MP പ്രൈമറി ക്യാമറ കൊടുത്തിട്ടുണ്ട്. വൈഡ് ഷോട്ടുകൾക്കായി ഇതിൽ 8MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. ക്ലോസ്-അപ്പുകൾക്കും സൂം ചെയ്ത ഫോട്ടോകൾക്കുമായി 2MP മാക്രോ ക്യാമറയും ഇതിൽ കൊടുത്തിരിക്കുന്നു. സെൽഫി ക്യാമറയിൽ 16 മെഗാപിക്സൽ ക്യാമറയും കൊടുത്തിരിക്കുന്നു. സെക്കൻഡിൽ 30/60 ഫ്രെയിമുകളിൽ 1080p വീഡിയോ റെക്കോർഡിങ് സാധ്യമാണ്.

8 ജിബി റാമും 256 ജിബി സ്റ്റോറേജും ഫോണിലുണ്ട്. ഇതിൽ നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനാകും. ഇതിൽ ഡ്യുവൽ സ്പീക്കറുകളുണ്ട്. IP64 റേറ്റിങ്ങുള്ള ഫോണാണ് റെഡ്മി നോട്ട് 14s. പ്ലാസ്റ്റിക് ഫ്രെയിമും പ്ലാസ്റ്റിക് ബാക്കും കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്.

Also Read: Special Discount: 200MP ക്യാമറയുള്ള ഗ്രേ കളർ Samsung Galaxy ഫോണിന് മെഗാ ഓഫർ

ഈ റെഡ്മി നോട്ട് 14s-ൽ 5000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 46 മിനിറ്റ് മാത്രമാണ് ആവശ്യമുള്ളത്. ഇതിന് 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും വരുന്നു. USB ടൈപ്പ്-സി വഴി ഫോൺ ചാർജ് ചെയ്യാം.

റെഡ്മി നോട്ട് 14S: വില

ഇന്ത്യയിൽ ഏകദേശം 21,000 രൂപയാണ് ഇതിന് വിലയാകുന്നത്. ഉക്രെയ്നിൽ ഇതിന് UAH 10,999 ആകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo