Samsung Galaxy F06 5G launched
10000 രൂപയിൽ താഴെ വിലയിൽ Samsung Galaxy F06 5G പുറത്തിറക്കി. അതിവേഗ കണക്റ്റിവിറ്റിയുള്ള Samsung ബജറ്റ് ഫോണാണ് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന 5G ഫോണാണിത്.
Samsung Knox Vault സെക്യൂരിറ്റി ഫീച്ചർ ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറയാണ് ഈ ഗാലക്സി F06 ഫോണിലുള്ളത്. ഹൈ-സ്പീഡ് കണക്റ്റിവിറ്റി ലഭിക്കുന്ന 5ജി സ്മാർട്ഫോണാണ് സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഗാലക്‌സി എഫ്06 പ്രീമിയം ഡിസൈനിലാണ് എത്തിച്ചിരിക്കുന്നത്. ഇതിൽ നിരവധി ആകർഷകമായ ഫീച്ചറുകളുമുണ്ട്.
ഈ സ്മാർട്ഫോണിന് 6.7 ഇഞ്ച് വലിപ്പമുള്ള HD+ ഡിസ്പ്ലേയാണുള്ളത്. 800 nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിനുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറുമായാണ് ഫോൺ വരുന്നത്. 416K വരെയുള്ള AnTuTu സ്‌കോർ ഇതിനുണ്ട്. ഇത് ഗെയിമിംഗ് പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ഫീച്ചറാണിത്.
25W ഫാസ്റ്റ് ചാർജിങ്ങിനെ സാംസങ് ഗാലക്സി F06 പിന്തുണയ്ക്കുന്നു. ഇതിൽ 5000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. ഇത് 4 തലമുറ OS അപ്‌ഗ്രേഡ് തരുന്നു. 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഫോണിൽ ലഭിക്കുന്നു.
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും ഇതിനുണ്ട്. f/1.8 അപ്പേർച്ചറും 2 എംപി ഡെപ്ത് സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. 8 എംപി ഫ്രണ്ട് ക്യാമറയിലൂടെ നിങ്ങൾക്ക് സെൽഫി ഷോട്ടുകൾ ലഭിക്കുന്നു. വ്യക്തമായ കോളുകൾക്കായി വോയ്‌സ് ഫോക്കസ് സപ്പോർട്ടും ഈ ബജറ്റ് ഫോണിൽ ലഭിക്കും. ഫയൽ ഷെയറിങ്ങിനായി ക്വിക്ക് ഷെയർ സപ്പോർട്ടും ലഭ്യമാണ്.
ബഹാമ ബ്ലൂ, ലിറ്റ് വയലറ്റ് കളർ ഓപ്ഷനുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഫെബ്രുവരി 20 വ്യാഴാഴ്ച മുതലാണ് വിൽപ്പന. രണ്ട് സ്റ്റോറേജ് വേരിയന്റുകളാണ് ഈ ഗാലക്സി സ്മാർട്ഫോണിലുള്ളത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 9,499 രൂപയാകുന്നു. ഇതിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളതാണ് ടോപ് വേരിയന്റ്. ഇതിന് 10,999 രൂപയാണ് വില.
500 രൂപയുടെ ബാങ്ക് ഓഫറും കൂടി ഉൾപ്പെടുത്തിയ ശേഷമുള്ള വിലയാണിത്.
Also Read: 200MP ക്യാമറയുള്ള 256GB Samsung Galaxy ഫ്ലാഗ്ഷിപ്പ് ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു!