Oppo Find X9 series to launch in India on November 18 check Camera Battery specs price
200 മെഗാപിക്സലിന്റെ ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയ്ക്കൊപ്പം 80000 രൂപയ്ക്ക് താഴെ ബേസിക് വേരിയന്റും ലോഞ്ച് ചെയ്തു. 50 MP Triple ക്യാമറയുള്ള Oppo Find X9 ബേസിക് വേരിയന്റാണ് കമ്പനി അവതരിപ്പിച്ചത്. എന്നാൽ പ്രോയേക്കാൾ വിലക്കുറവ് ഈ ഫോണിനാണ്. ബാറ്ററി, ക്യാമറയിൽ മാത്രമാണ് ഇവ തമ്മിൽ കാര്യമായ വ്യത്യാസം വരുന്നത്.
ഓപ്പോ ഫൈൻഡ് എക്സ്9 സ്മാർട്ഫോണിൽ 6.59 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഫൈൻഡ് X9 ഫോണിൽ IP66, IP68, IP69 റേറ്റിംഗുണ്ട്.
7,025എംഎഎച്ചിന്റെ ബാറ്ററിയാണ് ഓപ്പോയുടെ ഈ സ്മാർട്ഫോണിലുള്ളത്. ഫൈൻഡ് എക്സ്9 പ്രോയേക്കാൾ ചെറുതാണെന്ന് പറയാം. എന്നാൽ ഓപ്പോ ഫൈൻഡ് എക്സ്8 പ്രോയിലുള്ളതിനേക്കാൾ കരുത്തനായാ സെല്ലാണ് ബേസിക് വേർഷനിൽ പോലും ഇത്തവണ ഓപ്പോ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ സ്മാർട്ഫോണിന്റെ ബോക്സിനുള്ളിൽ 80W ചാർജർ നൽകിയിട്ടുണ്ട്. സ്മാർട്ഫോൺ 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 9500 പ്ലാറ്റ്‌ഫോമിലാണ് ഓപ്പോ ഫൈൻഡ് X9 സീരീസ് പ്രവർത്തിക്കുന്നത്. അടിസ്ഥാന മോഡലിന് 12 ജിബി റാമും 512 ജിബി വരെ സ്റ്റോറേജും സപ്പോർട്ടുണ്ട്. ഇത് ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ലാണ് പ്രവർത്തിക്കുന്നത്.
ഫൈൻഡ് X9 സീരീസിലും പ്രോയിലെ പോലെ ഹാസൽബ്ലാഡുമായി സഹകരിച്ചുള്ള ഫീച്ചറുകൾ നൽകിയിരിക്കുന്നു. ഇതിലും അഡ്വാൻസ്ഡ് എഐ ഫീച്ചർ ലഭിക്കാൻ ലൂമിങ് ഇമേജിങ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്.
ഈ പുതിയ ഫോണിൽ സോണി LYT-808 സെൻസറുള്ള 50 MP പ്രധാന ക്യാമറയാണ് അവതരിപ്പിച്ചിരിക്കുന്നത്. മാക്രോ സപ്പോർട്ടുള്ള 50 MP അൾട്രാവൈഡ് ക്യാമറയും ഓപ്പോ ഫൈൻഡ് X9 ഫോണിലുണ്ട്. സോണി LYT600 സെൻസറിന്റെ 50 MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും പിൻവശത്ത് സ്ഥാപിച്ചിരിക്കുന്നു.
എന്നാൽ പ്രോയിലെ 50MP ഫ്രണ്ട് സെൻസറിന് പകരം ഇതിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയാണുള്ളത്. ടൈറ്റാനിയം ഗ്രേ, സ്പേസ് ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ ലോഞ്ച് ചെയ്തത്.
ബേസിക് മോഡലിന് രണ്ട് വേരിയന്റുകളുണ്ട്. 12 ജിബി/256 ജിബി വേരിയന്റിന് 74,999 രൂപയാകുന്നു. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 84,999 രൂപയുമാണ് വില. ഓപ്പോ ഫൈൻഡ് X9 പ്രോയ്ക്കൊപ്പം ബേസിക് മോഡലും നവംബർ 21 മുതൽ വിൽപ്പന ആരംഭിക്കും.
ഫൈൻഡ് X9 ഡിസ്പ്ലേ: 6.59 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ
ഫൈൻഡ് X9 പ്രോ ഡിസ്പ്ലേ: 6.78 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേ
ഫൈൻഡ് X9 പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 9500, 12GB+512GB
ഫൈൻഡ് X9 പ്രോ പ്രോസസർ: മീഡിയാടെക് ഡൈമൻസിറ്റി 9500, 16GB+512GB
ഫൈൻഡ് X9 ബാറ്ററി: 7,025 mAh ബാറ്ററി
ഫൈൻഡ് X9 പ്രോ ബാറ്ററി: 7,500 mAh ബാറ്ററി
Also Read: Jio 84 Days Plans ചെലവേറിയതല്ല! എയർടെൽ 84 ദിവസ പ്ലാനിനേക്കാൾ ലാഭം, 448 രൂപയ്ക്ക്
ഫൈൻഡ് X9 ക്യാമറ: 50MP+50MP+50MP ക്യാമറ
ഫൈൻഡ് X9 പ്രോ ക്യാമറ: 200MP+50MP+50MP ക്യാമറ
ഫൈൻഡ് X9 ഫ്രണ്ട് ക്യാമറ: 32MP സെൻസർ
ഫൈൻഡ് X9 പ്രോ ഫ്രണ്ട് ക്യാമറ: 50MP സെൻസർ
ഫൈൻഡ് X9 വില: 74,999 രൂപ മുതൽ (12GB+256GB)
ഫൈൻഡ് X9 പ്രോ വില: 1,09,99 രൂപ (16GB+512GB)