Moto G67 Power
7000mAh ബാറ്ററിയുള്ള ഒരു കിടിലൻ സ്മാർട്ഫോൺ നോക്കിയാലോ! 15000 രൂപ റേഞ്ചിലുള്ള ഹാൻഡ്സെറ്റാണ് മോട്ടറോള പുതിയതായി അവതരിപ്പിച്ചത്. മികച്ച പ്രോസസറും, ക്യാമറ പെർഫോമൻസുമുള്ള സ്മാർട്ഫോണാണിത്. ഇന്ത്യയിൽ പുതിയതായി അവതരിപ്പിച്ച Moto G67 Power ഫോണിന്റെ ലോഞ്ചും ഫീച്ചറുകളും പരിശോധിക്കാം.
മോട്ടോ G67 പവർ സ്മാർട്ഫോണിന് 6.7 ഇഞ്ച് ഫുൾ HD+ IPS LCD ഡിസ്‌പ്ലേയുണ്ട്. ഈ ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റിന്റെ സപ്പോർട്ട് ലഭിക്കുന്നു. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.
ലാവ ബ്ലേസ് അമോലെഡ് 2, സാംസങ് ഗാലക്‌സി എം17 പോലുള്ള ഫോണുകളിലും അമോലെഡ് പാനലാണുള്ളത്. എന്നിരുന്നാലും മോട്ടറോള ജി67 പവറിന്റെ ഡിസ്പ്ലേയ്ക്ക് സുഗമമായ റിഫ്രഷ് റേറ്റ് ലഭിക്കുന്നു.
മോട്ടോ ജി96 പവറിൽ കൊടുത്ത പെർഫോമൻസാണ് മോട്ടോ ജി67 പവറിലും മോട്ടറോള കൊടുത്തിരിക്കുന്നത്. കരുത്തനായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റ് സ്മാർട്ഫോണിലുണ്ട്. 128GB UFS 2.2 സ്റ്റോറേജും 8GB റാമും ഉപയോഗിച്ച് ജോടിയാക്കിയിരിക്കുന്ന ഫോണാണിത്.
വീഗൻ ലെതർ ഫിനിഷുള്ള മോട്ടോ ജി67 പവറിൽ ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. ഇതിൽ 50MP 1/2-ഇഞ്ച് സോണി LYTIA 600 മെയിൻ സെൻസറുണ്ട്. ഫോണിൽ 8MP അൾട്രാ-വൈഡ് ക്യാമറയും നൽകിയിരിക്കുന്നു. ഈ ക്യാമറകൾ ഒരു ആംബിയന്റ് ലൈറ്റ് സെൻസറുമായി ജോടിയാക്കിയിരിക്കുന്നു. ഡിസ്പ്ലേയുടെ പഞ്ച്-ഹോൾ കട്ടൗട്ടിലാണ് ഫ്രണ്ട് ക്യാമറയാണ് കൊടുത്തിരിക്കുന്നത്. ഇത് 32MP സെൽഫി ക്യാമറയുള്ള സ്മാർട്ഫോണാണ്.
മൂന്ന് ലെൻസുകളും ഉപയോഗിച്ച് 4K 30FPS വരെ വീഡിയോകൾ പകർത്താനാകും. അതിനാൽ തന്നെ കണ്ടന്റ് ക്രിയേറ്റർമാർക്കും ഇത് വളരെ മികച്ച ചോയിസാണ്.
Also Read: 200 MP OIS ക്യാമറ 512GB Samsung Galaxy S23 Ultra പകുതി വിലയ്ക്ക് വിൽപ്പനയ്ക്ക്!
210 ഗ്രാം ഭാരവും 8.6mm സൈഡ് പ്രൊഫൈലും ഉള്ള പുതിയ സ്മാർട്ഫോൺ ആണിത്. ഈ മോട്ടറോളയിൽ 7,000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. 30W വരെ ചാർജിംഗ് വേഗത ഇതിനുണ്ട്. സ്മാർട്ഫോൺ IP64 റേറ്റിങ്ങിൽ മികച്ച ഡ്യൂറബിലിറ്റിയും പിന്തുണയ്ക്കുന്നു. MIL-STD-810H മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷൻ പോറലിൽ നിന്നും വീഴ്ചയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നു.
ഇപ്പോൾ പല ആൻഡ്രോയിഡ് സെറ്റുകളിലും ഹെഡ്ഫോൺ ജാക്ക് ഇല്ല. എന്നാൽ മോട്ടോ ജി67 പവറിൽ 3.5എംഎം ഹെഡ്ഫോൺ ജാക്ക് കൊടുത്തിരിക്കുന്നു. ഇതിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടും ലഭിക്കുന്നു.
15,999 രൂപയാണ് മോട്ടറോള ജി67 പവർ ഫോണിന്റെ വില. 7000 എംഎഎച്ച് പവറുള്ളതിനാൽ തന്നെ പേരിലെ പവർ മോട്ടറോളയ്ക്കുണ്ട്.
നവംബർ 12 മുതൽ ഫോൺ വിൽപ്പനയ്‌ക്കെത്തും. ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ വെബ്‌സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെ ഇത് ലഭ്യമാകും. എസ്‌ബിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് 1,000 രൂപയുടെ ഇളവ് ലഭിക്കുന്നു. പാന്റോൺ സിലാൻട്രോ, പാന്റോൺ പാരച്യൂട്ട്, പാന്റോൺ ബ്ലൂ കുറാക്കാവോ തുടങ്ങിയ ഫങ്കി, വൈബ്രന്റ് കളറുകളിലാണ് ഫോൺ ലഭിക്കും.