അങ്ങനെ ബജറ്റ് കസ്റ്റമേഴ്സിനായി വിവോയുടെ പുത്തൻ ഫോണുകളെത്തി. Vivo Y31, Vivo Y31 Pro എന്നീ ഹാൻഡ്സെറ്റുകളാണ് കമ്പനി അവതരിപ്പിച്ചത്. Qualcomm Snapdragon, മീഡിയാടെക് ഡൈമൻസിറ്റി പ്രോസസറാണ് ഈ വിവോ സ്മാർട്ഫോണിലുള്ളത്. 14999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. വിവോ വൈ സീരീസിലെ പ്രോ വേരിയന്റിന് 18999 രൂപ മുതലും വിലയാകുന്നു.
ഡിസ്പ്ലേ: 6.68-ഇഞ്ച് LCD ഡിസ്പ്ലേയാണ് വിവോ വൈ31 ഫോണിന് തരുന്നത്. 1608×720 റെസല്യൂഷനും 1000nits ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. ഈ ഫോണിന് ഡിസ്പ്ലേയിൽ 120Hz റിഫ്രെഷ് റേറ്റുമുണ്ട്.
പ്രോസസർ: ഇതിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്യാമറ: ഈ വിവോ സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ ഫ്രണ്ട് ക്യാമറ 8MP ആണ്.
ബാറ്ററി: ഹാൻഡ്സെറ്റിൽ 6500mAh ബാറ്ററിയും സജ്ജീകരിച്ചിരിക്കുന്നു. ഇത്രയും പവർഫുൾ ബാറ്ററിയിലൂടെ 44W വയർഡ് ചാർജിങ് സപ്പോർട്ടും നേടാം.
ഈ നാല് ഫീച്ചറുകളും ഒപ്പം സ്മാർട്ഫോണിന്റെ വിലയുമാണ് വിവോ വൈ31-ന്റെ പ്രധാന 5 ഫീച്ചറുകൾ.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് ഫോണിലെ സോഫ്റ്റ് വെയർ. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിങ്ങിലുണ്ട്.
ഈ ബേസിക് വേരിയന്റിന്റെ വില അറിയണ്ടേ? 4GB+ 128GB ഫോണിന് 14,999 രൂപയാകുന്നു. 6GB+ 128GB സ്റ്റോറേജ് ഹാൻഡ്സെറ്റിന് 16,499 രൂപയുമാകും.
ഡിസ്പ്ലേ: 6.72-ഇഞ്ച് LCD ഡിസ്പ്ലേയാണ് വിവോ വൈ31 പ്രോയ്ക്കുള്ളത്. ഇതിന്റെ സ്ക്രീനിന് 2408×1080 റെസല്യൂഷനുണ്ട്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 1050nits പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. ഇതിന് 120Hz റിഫ്രെഷ് റേറ്റുമുണ്ട്.
പ്രോസസർ: ബേസിക് വേരിയന്റിലുള്ള സ്നാപ്ഡ്രാഗൺ 4 ജെൻ 2 പ്രോസസറിനേക്കാൾ ഈ പ്രോ വേരിയന്റിലെ പ്രോസസർ മികച്ചതാണ്. ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്പാണ് നൽകിയിട്ടുള്ളത്. ജിപിയു, കണക്റ്റിവിറ്റി, പ്രോസസ് ടെക്നോളജി പോലുള്ള ഫീച്ചറുകളും വിവോ വൈ31 പ്രോയിലെ മീഡിയാടെക്കിന് സാധിക്കുന്നു.
ക്യാമറ: 50MP പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസറും ഈ ഫോണിലുണ്ട്. ഇതിൽ മുൻവശത്തുള്ളത് 8MP ക്യാമറയാണ്.
ബാറ്ററി: 6500mAh പവറുള്ള ബാറ്ററിയും ഈ വിവോ വൈ31 പ്രോയിലുണ്ട്. 44W വയർഡ് ചാർജിങ് സപ്പോർട്ട് ഇതിൽ ലഭിക്കുന്നു. ക്യാമറ, ഡിസ്പ്ലേ, പ്രോസസർ, ഡ്യൂറബിലിറ്റി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.
IP68, IP69 റേറ്റിങ്ങിലൂടെ ഡ്യൂറബിലിറ്റിയിലും ഫോൺ മികച്ചതാണെന്ന് തെളിയിച്ചിരിക്കുന്നു. വിവോ വൈ31 പ്രോയിൽ ആൻഡ്രോയിഡ് 15-അധിഷ്ഠിതമായ FunTouchOS 15 സോഫ്റ്റ് വെയറും കൊടുത്തിരിക്കുന്നു.
വില: 8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 18,999 രൂപയാണ് വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 20,999 രൂപയുമാകുന്നു. വിവോ ഇ പ്ലാറ്റ്ഫോമിലും ഫ്ലിപ്കാർട്ടിലും സ്മാർട്ഫോൺ ഇപ്പോൾ ലഭ്യമാണ്. 1500 രൂപ ബാങ്ക് ഓഫറോടെ ഇത് പർച്ചേസ് ചെയ്യാം.