New Apple iPhones: iPhone 16, Plus, Pro, മാക്സ് മോഡലുകളുടെ ഇന്ത്യയിലെ വില അറിയാമോ?

Updated on 10-Sep-2024
HIGHLIGHTS

iPhone 16 India Price എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ?

ഐഫോൺ 16 സീരീസുകളിലെ ബേസ് മോഡലുകൾ 79,900 രൂപയിൽ ആരംഭിക്കുന്നു

ഒന്നേ മുക്കാൽ ലക്ഷത്തേക്കാൾ കൂടുതലാണ് പ്രോ മാക്സിന് വില

Apple Intelligence ഫീച്ചറുകളുമായി iPhone 16 സീരീസ് പുറത്തിറങ്ങി. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നീ ബേസ് മോഡലുകൾ ഇതിലുണ്ട്. ഫോണിലെ ഹൈ മോഡലുകൾ ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ്. പുതിയiOS അപ്ഡേറ്റുമായി ഫോണുകൾ വിപണിയിൽ എത്തിച്ചു.

എന്നാൽ iPhone 16 India Price എത്രയാണെന്ന് നിങ്ങൾക്ക് അറിയാമോ? രാജ്യത്തെ ഐഫോൺ 16 സീരീസ് വിലയും ലഭ്യതയും അറിയാം…

iPhone 16 സീരീസ് ഇന്ത്യയിലെ വില

നിങ്ങൾ വിചാരിക്കുന്ന ഏകദേശ വില തന്നെയാണ് ഇവയ്ക്കുള്ളത്. ഐഫോൺ 16 സീരീസുകളിലെ ബേസ് മോഡലുകൾ 79,900 രൂപയിൽ ആരംഭിക്കുന്നു. ഏകദേശം ഒന്നേ മുക്കാൽ ലക്ഷത്തേക്കാൾ കൂടുതലാണ് പ്രോ മാക്സിന് വില. കാരണം ഇത് ഏറ്റവും പുതിയ ഐഫോൺ ഫ്ലാഗ്ഷിപ്പ് ഫോണായതിനാലാണ്.

എല്ലാ ഐഫോണുകളുടെയും പ്രീ ബുക്കിങ് സെപ്തംബർ 13-ന് ആരംഭിക്കുന്നു. ഐഫോൺ 16 സെയിൽ തുടങ്ങുക സെപ്തംബർ 20 മുതലാണ്. ഓരോ മോഡലുകളും അവയുടെ സ്റ്റോറേജ് വേരിയന്റും വിലയും അറിയാം.

iPhone 16, iPhone 16 Plus

ഐഫോൺ 16 128ജിബി സ്റ്റോറേജിന് 79,900 രൂപയാകും. ഇതിന്റെ 256GB ഫോണിന് 89,900 രൂപയാണ് വിലയാകുക. 512 ജിബി സ്റ്റോറേജ് വേരിയന്റിന് 1,09,900 രൂപയുമാകും.

ഐഫോൺ 16 പ്ലസ് മോഡലിന്റെ കുറഞ്ഞ സ്റ്റോറേജാണ് 128GB. ഈ മോഡലിന് 89,900 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. 256GB ഐഫോൺ 16 പ്ലസ്സിന് 99,900 രൂപയുമാകും. 512GB സ്റ്റോറേജുള്ള ഹാൻഡ്‌സെറ്റ് 1,19,900 രൂപയ്ക്ക് ലഭ്യമാകും.

Read More: iPhone 16 Launch: ആഢംബരം മാത്രമാണോ! എന്താ ഐഫോണുകൾക്ക് ഇത്ര വില? Tech News

iPhone 16 Pro വില

ഐഫോൺ 16 പ്രോ വില ഒരു ലക്ഷത്തിനും മുകളിലാണെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ഇതിന്റെ അടിസ്ഥാന വേരിയന്റ് 128GB ആണ്. ഈ ഫോണിന് 1,19,900 രൂപയാകും. 256GB ഐഫോൺ 16 പ്രോ 1,29,990, രൂപയ്ക്ക് വാങ്ങാവുന്നതാണ്. 512GB 149900 രൂപ, 1TB ഫോൺ 169900 രൂപയ്ക്കും ലഭിക്കും.

iPhone 16 Pro Max എത്രയാകും?

മുൻനിര അഥവാ ഫ്ലാഗ്ഷിപ്പ് ഐഫോണാണ് ഐഫോൺ 16 പ്രോ മാക്‌സ്. ഇതിന്റെ ഏറ്റവും കുറഞ്ഞ വേരിയന്റ് 256GB ആണ്. 1,44,900 രൂപയാണ് ഈ മോഡലിന് വില. 512ജിബി ഫോണിന് 1,64,900 രൂപയാകും. 1TB സ്‌റ്റോറേജുള്ള ഐഫോൺ 16 പ്രോ മാക്‌സാണ് ഉയർന്ന വിലയുള്ള ഫോൺ. ഇതിന്റെ ഇന്ത്യയിലെ വില 1,84,900 രൂപയാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :