itel Zeno Launched: 5G സപ്പോർട്ടുള്ള 5000mAh ബാറ്ററിയുടെ പുത്തൻ ഫോൺ 9299 രൂപയ്ക്ക്, 1000 രൂപ ഡിസ്കൗണ്ടും

Updated on 11-Jun-2025
HIGHLIGHTS

ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐടെൽ സ്മാർട്ഫോൺ അവതരിപ്പിച്ചത്

ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നു

ഷാഡോ ബ്ലാക്ക്, കാൾക്സ് ടൈറ്റാനിയം, വേവ് ഗ്രീൻ നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്

itel Zeno Launched: 5000mAh ബാറ്ററിയുമായി പുതിയ ഐടെൽ സ്മാർട്ഫോൺ പുറത്തിറങ്ങി. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐടെൽ സ്മാർട്ഫോൺ അവതരിപ്പിച്ചത്. മികച്ച എഐ ഫീച്ചറുകളുമായാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.

itel Zeno 5G: സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് HD+ IPS ഡിസ്‌പ്ലേയുള്ള ഫോണാണ് ഐടെൽ Zeno 5G സ്മാർട്ട്‌ഫോൺ. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റുണ്ട്. പഞ്ച് ഹോൾ ഡിസ്‌പ്ലേയും ഡൈനാമിക് ബാറും സ്മാർട്ട്‌ഫോണിലുണ്ട്. 240Hz ടച്ച് സാംപ്ലിങ് റേറ്റ് സ്ക്രീനിന് ലഭിക്കും. 8GB റാം സപ്പോർട്ടുള്ള ഫോണാണിത്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നു. 128GB ഇന്റേണൽ സ്റ്റോറേജിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു.

Itel Zeno 5G

50MP പ്രൈമറി ക്യാമറയാണ് ഐടെൽ ഫോണിലുള്ളത്. സെൽഫികൾക്കായി 8MP മുൻ ക്യാമറയും ഐടെൽ സെനോയിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിന് IP54 റേറ്റിങ് വരുന്നു. ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിത്.

ഇതിൽ നൽകിയിട്ടുള്ള സോഫ്റ്റ് വെയർ ആൻഡ്രോയിഡ് 15 ആണ്. 5,000 mAh ബാറ്ററിയാണ് ഐടെൽ Zeno സ്മാർട്ട്‌ഫോണിലുള്ളത്. ഇത് 10W ചാർജിങ് സ്പീഡുള്ള ഐടെൽ ഫോണാണ്. സൈഡ് ഫിംഗർപ്രിന്റ് സെൻസറും, ഫേസ് അൺലോക്ക് സപ്പോർട്ടും ഫോണിൽ കൊടുത്തിട്ടുണ്ട്.

5G SIM സപ്പോർട്ട് ചെയ്യുന്ന ബജറ്റ് ഫോണാണിത്. വൈ-ഫൈ, ബ്ലൂടൂത്ത്, GPS, IR കണക്റ്റിവിറ്റി ഇതിനുണ്ട്. ഫോണിന് പാണ്ട MN228 സ്ക്രീൻ പ്രൊട്ടക്ഷനും കൊടുത്തിട്ടുണ്ട്. അതിനാൽ താഴെ വീഴുന്നത് പോലുള് ആഘാതം തടയാനാകും. 7.8mm കനമാണ് ഐടെൽ സെനോയിലുള്ളത്.

ഷാഡോ ബ്ലാക്ക്, കാൾക്സ് ടൈറ്റാനിയം, വേവ് ഗ്രീൻ നിറങ്ങളിലാണ് ഈ ബജറ്റ് ഫോൺ പുറത്തിറക്കിയത്.

ഐടെൽ സെനോ 5ജി ഫീച്ചറുകൾ എന്തെല്ലാം?

ഫോൺ ലോഞ്ച് ചെയ്തതിന് പിന്നാലെ വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. ഐടെൽ സെനോ 5ജിയുടെ ഇന്ത്യയിലെ വില 9,299 രൂപയാണ്. നിങ്ങൾക്ക് ആകർഷകമായ ബാങ്ക് ഓഫർ ആദ്യ സെയിലിൽ നിന്ന് ലഭിക്കും. 1,000 രൂപ വരെ ആമസോൺ കൂപ്പൺ ഫോണിന്റെ ആദ്യ വിൽപ്പനയിൽ നിന്ന് സ്വന്തമാക്കാം. സ്ക്രീൻ റിപ്ലെയിസ്മെന്റ് 100 ദിവസത്തേക്ക് ഫ്രീയായി നൽകുന്നു.

Also Read: 32MP 4K സെൽഫി ഷൂട്ടറുമായി Vivo T4 Ultra എത്തിപ്പോയി, 3000 രൂപ കിഴിവോടെ 512GB സ്റ്റോറേജ് വരെ വാങ്ങാം…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :