Nothing Phone 4a design and key specs
സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന Nothing Phone 4a സീരീസ് ഇനി പർച്ചേസ് ചെയ്ത് തുടങ്ങാം. നത്തിംഗിന്റെ സിഗ്നേച്ചർ ഡിസൈനായ ഗ്ലിഫ് ബാറിൽ ഈ മാസം തുടക്കത്തിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. നതിങ് ഫോൺ 4a, നതിങ് ഫോൺ 4a പ്രോ എന്നീ രണ്ട് മോഡലുകളാണ് സീരീസിലുള്ളത്. നതിങ്ങിൽ നിന്നുള്ള ബജറ്റ് പ്രീമിയം ഹാൻഡ്സെറ്റിന് ആദ്യ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും. 4000 രൂപ വരെ കിഴിവ് ആദ്യ വിൽപ്പനയിൽ ലഭിക്കുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന പുതിയ നതിങ് ഫോൺ 4എ സീരീസിന്റെ പ്രത്യേകതകളും വിലയും ഓഫറുകളും വിശദമായി അറിയാം.
നത്തിംഗ് ഫോൺ 4a
നത്തിംഗ് ഫോൺ 4a പ്രോ
നതിങ് ഫോൺ 4എ സ്റ്റാൻഡേർഡ് മോഡലിന് 3,000 രൂപ വരെ ബാങ്ക് കിഴിവുണ്ട്. നതിങ് ഫോൺ 4a പ്രോ വാങ്ങുന്നവർക്ക് 4,000 വരെ കിഴിവ് ലഭിക്കും. ചില പാർട്നർ ഷോപ്പുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും നോ കോസ്റ്റ് EMI ഡീലും എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്.
ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ എന്നീ സൈറ്റുകളിലൂടെ ഓൺലൈൻ പർച്ചേസിങ് നടത്താം. ഈ ഓഫർ ഉപയോഗപ്പെടുത്തുമ്പോൾ 24,999 രൂപ മുതൽ നതിങ് ഫോൺ 4എ സീരീസ് വാങ്ങിക്കാം. 34,999 രൂപ മുതൽ ഫോൺ 4a പ്രോയും ലഭിക്കും.
ട്രിപ്പിൾ റിയർ ക്യാമറയാണ് നഥിങ് ഫോൺ പുതിയ മോഡലുകളിൽ അവതരിപ്പിച്ചത്. 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് സെൻസർ ചേർന്നതാണ് ഫോട്ടോഗ്രാഫി സിസ്റ്റം. ഫോണിന് മുൻവശത്ത് 32എംപി വൈഡ് ആംഗിൾ സെൽഫി സെൻസറും വരുന്നു.
പെർഫോമൻസിനായി സ്റ്റാൻഡേർഡ് മോഡലിൽ സ്നാപ്ഡ്രാഗൺ 7s Gen 4 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 Gen 4 ചിപ്‌സെറ്റാണ് പ്രോ വേർഷനിലുള്ളത്.
ബേസിക് മോഡലിലെ 6.78 ഇഞ്ച് LTPS AMOLED ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും 4,500 nits പീക്ക് ബ്രൈറ്റ്‌നസ്സും സപ്പോർട്ട് ചെയ്യുന്നു. 6.83 ഇഞ്ച് 1.5K ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 144 ഹെർട്സ് റിഫ്രെഷ് റേറ്റുണ്ട്. രണ്ട് സ്ക്രീനുകൾക്കും ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിട്ടുണ്ട്.
5,400mAh ബാറ്ററിയുടെ പവർ പ്രോ മോഡലിനും ബേസിക് മോഡലിനും ലഭിക്കുന്നു. IP65 റേറ്റിംഗും നതിങ് ഫോൺ 4എ പ്രോ ഫോണിനുണ്ട്. ബേസിക് മോഡലിൽ IP64 റേറ്റിങ്ങാണ് വരുന്നത്. Nothing OS 4.1, ആൻഡ്രോയിഡ് 16 വേർഷൻ സോഫ്റ്റ് വെയറാണ് ഇതിലുള്ളത്.