ഫോണല്ല ഇത് പവർ ഹൗസ്! iQOO 15R എത്തി, 7600mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 Gen 5 പ്രോസസറും
7600mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ 8 Gen 5 പ്രോസസറുമുള്ള iQOO 15R ഇന്ത്യയിൽ പുറത്തിറങ്ങി. ഇതുവരെ ഒരു സ്മാർട്ട് ഫോണിൽ കൊടുത്തിട്ടുള്ളതിനേക്കാൾ കരുത്തൻ ബാറ്ററിയുമായാണ് പ്രീമിയം ഫോൺ അവതരിപ്പിച്ചത്. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 Gen 5 (Snapdragon 8 Gen 5) ചിപ്‌സെറ്റാണ് ഫോണിലെ സവിശേഷത. മിന്നൽ വേഗത്തിലുള്ള ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഇതിനുണ്ട്. ഐഖൂ 15ആർ സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി ഇവിടെ കൊടുക്കുന്നു.
SurveyiQOO 15R Features India
ഗെയിമർമാരും ടെക് പ്രേമികളും യുവാക്കളും കാത്തിരിക്കുന്ന ഫോണാണിത്. 6.59 ഇഞ്ചിന്റെ AMOLED ഡിസ്പ്ലേയാണ് ഐഖൂ 15ആർ ഫോണിനുള്ളത്. 1.5K റെസല്യൂഷൻ ഡിസ്പ്ലേയ്ക്കുണ്ട്. 1800 നിറ്റ്സ് HBM ബ്രൈറ്റ്നെസ്സും, 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഫോൺ സ്ക്രീനിനുണ്ട്. ഗെയിമിങ് പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന സുഗമമായ സ്ക്രോളിങ് ഫോണിനുണ്ട്. 144Hz റിഫ്രെഷ് റേറ്റ് ഡിസ്പ്ലേ പിന്തുണയ്ക്കുന്നു. ഷോട്ട് സെൻസേഷൻ ആൽഫ മെറ്റീരിയലിലാണ് ഇത് നിർമിച്ചത്.
50MP Sony LYT-700V സെൻസർ ഇതിനുണ്ട്. 8 MP അൾട്രാ വൈഡ് ലൈൻസും ഐഖൂ 15ആർ ഫോണിൽ കൊടുത്തിരിക്കുന്നു. OIS എന്ന ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും, ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടും ക്യാമറയ്ക്കുണ്ട്. 32MP ഫ്രണ്ട് ക്യാമറ ഹാൻഡ്സെറ്റിനുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറയ്ക്കും, പിൻ ക്യാമറയ്ക്കും 4K 60FPS റെക്കോഡിങ് സപ്പോർട്ട് ലഭിക്കുന്നു.
Also Read: ZEISS 50MP ക്യാമറ Vivo 5G ഫ്ലിപ്കാർട്ടിനേക്കാൾ 30000 രൂപ കുറവിൽ ആമസോണിൽ!
5G, 4G, 3G തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഫോണിൽ ലഭിക്കുന്നു. Wi-Fi 7, NFC സപ്പോർട്ട് ഇതിനുണ്ട്.
ഒറിജിൻ OS 6.0 സോഫ്റ്റ് വെയറിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. ക്വാൽകോമിന്റെ ഗംഭീരമായ പ്രോസസർ സ്നാപ്ഡ്രാഗൺ 8 Gen 5 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഇതിലുള്ളത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ IP68 & IP69 റേറ്റിങ് ഫോണിനുണ്ട്. ട്രയംഫ് സിൽവർ, ഡാർക്ക് നൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ബാറ്ററിയുള്ള ഗെയിമിംഗ് ഫോൺ
7600mAh ന്റെ ലിഥിയം അയൺ ബാറ്ററി ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് 100 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന ഫോണാണ്. മാത്രമല്ല സുഗമമായ സ്ക്രോളിങ് റേറ്റും ഫോൺ ഗെയിമിങ് പ്രേമികൾക്ക് മികച്ച ചോയിസാക്കുന്നു. ജെൻ Z യുവാക്കൾക്ക് കാത്തിരുന്ന പ്രീമിയം സെറ്റാണിത്.
iQOO 15R India Price
ഐഖൂ 15ആർ ഇന്ത്യയിലെ വിലയും വിൽപ്പന വിവരങ്ങളും വിശദമായി അറിയാം. ട്രയംഫ് സിൽവർ, ഡാർക്ക് നൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ ഐഖൂ 15ആർ പുറത്തിറക്കി.
8 ജിബി + 256 ജിബി: Rs 44,999
12 ജിബി + 256 ജിബി: Rs 47,999
12 ജിബി + 512 ജിബി: Rs 52,999
ഇന്ത്യയിലെ വിൽപ്പനയും ഓഫറുകളും
ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിച്ചു. ആമസോൺ, ഐക്യുഒ ഇ-സ്റ്റോർ, വിവോ എക്സ്ക്ലൂസീവ് സ്റ്റോർ, റിലയൻസ് സ്റ്റോറുകളിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പ്രീ-ബുക്കിംഗ് നടത്താം. ഇതിന് 4000 രൂപ വരെ ബാങ്ക് കിഴിവ് ലഭിക്കും.
8GB + 256GB: Rs 40,999
12GB + 256GB: Rs 43,999
12GB + 512GB: Rs 48,999
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile