Flip Phone വാങ്ങാനുള്ള സമയമായി, Motorola Razr 60 Ultra ലോഞ്ച് ഓഫറുകളോടെ…
Motorola Razr 60 Ultra കഴിഞ്ഞ വാരം ലോഞ്ച് ചെയ്തു
ആമസോണിൽ മോട്ടറോള റേസർ 60 അൾട്രാ ഇപ്പോൾ വിൽപ്പന ആരംഭിച്ചു
മോട്ടറോള റേസർ 60 അൾട്രാ ഫോൺ ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയത്
Motorola Razr 60 Ultra കഴിഞ്ഞ വാരം ലോഞ്ച് ചെയ്തു. മെയ് 21 മുതൽ ലോഞ്ച് ഓഫറുകളോടെ Flip Phone വിൽപ്പനയും ആരംഭിച്ചു. ആകർഷകമായ ഫീച്ചറുകളോടെയാണ് റേസർ 60 അൾട്രാ പുറത്തിറക്കിയത്. ആമസോണിൽ മോട്ടറോള റേസർ 60 അൾട്രാ ഇപ്പോൾ വിൽപ്പന ആരംഭിച്ചു.
Survey10,000 രൂപ വരെ നിങ്ങൾക്ക് ലോഞ്ച് ഓഫർ വഴി ലാഭിക്കാം. ഇതിൽ മികച്ച ഇഎംഐ പ്ലാനും അനുവദിച്ചിട്ടുണ്ട്.
Motorola Razr 60 Ultra: ഓഫർ
മോട്ടറോള റേസർ 60 അൾട്രാ ഫോൺ ഒറ്റ വേരിയന്റിലാണ് പുറത്തിറക്കിയത്. 16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള ഫ്ലിപ് ഫോണാണിത്. ഈ സ്മാർട്ഫോണിന് 99,999 രൂപയാണ് വില. എന്നാൽ ഇപ്പോഴുള്ള ലോഞ്ച് ഓഫറിലൂടെ, 10,250 രൂപ കിഴിവ് ലഭിക്കും. 89,499 രൂപയ്ക്ക് ഇപ്പോൾ മോട്ടറോള സ്മാർട്ഫോൺ ലഭിക്കും.

പ്രതിമാസം 4,848 രൂപയിൽ നിങ്ങൾക്ക് ഇഎംഐയും ആമസോൺ വാഗ്ദാനം ചെയ്യുന്നു. 73,200 രൂപ വരെ ആമസോൺ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നു.
Motorola Flip Phone: സ്പെസിഫിക്കേഷൻ
മോട്ടറോള റേസർ 60 അൾട്രായ്ക്ക് 7 ഇഞ്ച് ഇന്റേണൽ ഡിസ്‌പ്ലേയാണുള്ളത്. LTPO AMOLED സ്ക്രീനാണ് മോട്ടോ റേസർ 60 അൾട്രായ്ക്കുണ്ട്. 1224×2992 പിക്സൽ റെസല്യൂഷൻ ഇതിനുണ്ട്. ഇതിന് HDR10+ സ്ക്രീനുള്ളതിനാൽ മികച്ച കാഴ്ചാനുഭവം ലഭിക്കും. ഈ ഫ്ലിപ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 165Hz റിഫ്രഷ് റേറ്റുണ്ട്. 4 ഇഞ്ച് സ്‌ക്രീനാണ് കവർ ഡിസ്പ്ലേ. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണാണ്.
ആൻഡ്രോയിഡ് 15 ആണ് മോട്ടറോളയുടെ സോഫ്റ്റ് വെയർ. മോട്ടോഎഐ സപ്പോർട്ടും ഫോണിനുണ്ട്. ഇതിൽ AI ആക്ഷൻ ഷോട്ട്, AI ഇമേജ് ഇറേസർ പോലുള്ള എഐ ഫീച്ചറുകളും പിന്തുണയ്ക്കുന്നു.
Also Read: Samsung Galaxy A55: ഈ മാസത്തെ ഏറ്റവും വിലക്കുറവിൽ Triple Camera സാംസങ് 5G വാങ്ങാം
റേസർ 60 അൾട്രായിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് നൽകിയിരിക്കുന്നത്. രണ്ട് 50-മെഗാപിക്സൽ സെൻസറുകൾ ഈ ഡ്യുവൽ-ക്യാമറയിലുണ്ട്. 50-മെഗാപിക്സൽ സെൻസറാണ് ഫോണിന്റെ സെൽഫി ക്യാമറ.
മോട്ടറോള റേസർ 60 അൾട്രായിൽ 4700mAh ബാറ്ററിയാണുള്ളത്. ഇത് 68W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 165Hz Dolby വിഷൻ സപ്പോർട്ട് ഈ മോട്ടറോള ഫോണിനുണ്ട്. 5G, eSIM, Wi-Fi 7, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള ഫോണാണിത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഫ്ലിപ് സ്മാർട്ഫോണാണിത്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile