Motorola razr 60 Ultra
എന്താ ഒരു ഓഫർ എന്ന് പറഞ്ഞുപോകും, Amazon ഫ്ലിപ് ഫോണിനായി അനുവദിച്ച ഡീൽ കണ്ടാൽ. സ്റ്റൈലും ഫാഷനും ടെക്നോളജിയും ഒരു ഫോണിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ ഐഫോണല്ല, ഈ ഫ്ലിപ് ഫോൺ വാങ്ങിയാൽ മതി. Motorola കമ്പനിയുടെ പ്രശസ്ത ഫ്ലിപ് സ്മാർട്ഫോണിനാണ് ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നത്. 50MP Triple ക്യാമറ, 50MP സെൽഫി ക്യാമറ ഹാൻഡ്സെറ്റിനാണ് ഇളവ്.
1,09,000 രൂപയ്ക്കാണ് മോട്ടറോള റേസർ 60 അൾട്രാ വിപണിയിൽ എത്തിച്ചത്. ഈ സ്മാർട്ഫോണിന് ആമസോൺ 30000 രൂപയുടെ ഇളവ് അനുവദിച്ചിരിക്കുന്നു. മികച്ച പ്രോസസറും, ക്യാമറ പെർഫോമൻസുമുള്ള മോട്ടോ ഫോണാണിത്.
16ജിബി റാമും, 512 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ആമസോണിൽ 20000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്. 89,998 രൂപയ്ക്കാണ് ഇത് സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ICICI ബാങ്ക് കാർഡിലൂടെ 10000 രൂപയുടെ കിഴിവ് നിങ്ങൾക്ക് മോട്ടറോള ഫോണിന് ലഭിക്കും. ഇങ്ങനെ മോട്ടറോള റേസർ 60 അൾട്രാ മൊത്തം 30000 രൂപയുടെ കിഴിവിൽ വാങ്ങിക്കാം. ബാങ്ക് ഡീൽ കൂടി ചേർത്താൽ 88998 രൂപയാണ് ഇതിന്റെ ഓഫർ വില. 59,750 രൂപയാണ് ഇതിന്റെ എക്സ്ചേഞ്ച് ഡീൽ. സ്മാർട്ഫോണിന് 4,363 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
മോട്ടറോള റേസർ 60 അൾട്രാ പ്രീമിയം സ്റ്റൈലും ശക്തിയുള്ള ബാറ്ററിയുമുള്ള ഫോണാണിത്. ഇതിന് 6.96 ഇഞ്ച് LTPO pOLED ഡിസ്‌പ്ലേയും, 165 Hz സൂപ്പർ-സ്മൂത്ത് ഡിസ്പ്ലേയും ഇതിനുണ്ട്. സ്മാർട്ഫോൺ സ്ക്രീനിന് HDR10+ സപ്പോർട്ടും ലഭിക്കുന്നു. ഇതിന്റെ സ്ക്രീനിന് ഡോൾബി വിഷൻ സപ്പോർട്ടും 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.
ഇതിന്റെ ഫോണിന് ഗൊറില്ല ഗ്ലാസ് സെറാമിക് പ്രൊട്ടക്ഷനുണ്ട്. 4 ഇഞ്ച് AMOLED കവർ സ്‌ക്രീനും, 165 Hz റിഫ്രെഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിനുണ്ട്.
16GB വരെ റാമും 512GB സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്പാണ് ഇതിലുള്ളത്. സ്മാർട്ഫോൺ 4,700mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഇത് 68W ഫാസ്റ്റ് ചാർജിംഗ്, 30W വയർലെസ് ചാർജിംഗ്, 5W റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്ക്കുന്നു.
Also Read: Dream Phone വാങ്ങാൻ ഉഗ്രൻ ഓഫർ! ഐഫോൺ 14 നേക്കാൾ ലാഭം iPhone 15
ഇനി ഫോണിന്റെ സോഫ്റ്റ് വെയർ മോഡൽ നോക്കാം. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മോട്ടറോളയുടെ ഹലോ UI ആണ് ഫോണിലെ ഒഎസ്. ഇത് മൂന്ന് വർഷത്തെ പ്രധാന അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഓഫർ ചെയ്യുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. 50MP മെയിൻ വൈഡ് സെൻസറും 2x ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. ഇതിൽ 50 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറ കൂടി ഉൾപ്പെടുന്നു. മുൻവശത്ത് 50MP സെൽഫി ക്യാമറയുണ്ട്. ഫോൺ 30x AI സൂമും 4K വീഡിയോ റെക്കോർഡിംഗും പിന്തുണയ്ക്കുന്നു.