Motorola edge 50 ultra amazon price drop rs 14000 deal
ആമസോണിൽ Motorola Edge 50 Ultra 5G വിലക്കിഴിവിൽ പർച്ചേസ് ചെയ്യാം. 11000 രൂപ ഇളവിൽ നിങ്ങൾക്ക് മോട്ടറോള എഡ്ജ് സ്മാർട്ഫോൺ വാങ്ങാനാകും. Snapdragon പ്രോസസറും 50MP+50MP+64MP ക്യാമറയുമുള്ള സ്മാർട്ഫോണാണിത്.
ആമസോണിൽ വമ്പിച്ച കിഴിവിലാണ് മോട്ടറോള എഡ്ജ് 50 അൾട്രാ വിൽക്കുന്നത്. ഇപ്പോൾ ഇ കൊമേഴ്സ് സൈറ്റിൽ 48,290 രൂപയ്ക്കാണ് മോട്ടറോള എഡ്ജ് ഫോൺ വിൽക്കുന്നത്. ഏകദേശം 11,710 രൂപ വരെ വിലക്കുറവ് നേടാം.
നിങ്ങൾക്ക് HDFC, Axis, HSBC, SBI ക്രെഡിറ്റ് കാർഡ് വഴി 1,250 രൂപ വരെ ലാഭിക്കാം. ഇങ്ങനെ ഫോണിന്റെ വില ഏകദേശം 47,000 രൂപയിലേക്ക് എത്തുന്നു. മോട്ടറോള എഡ്ജ് 50 അൾട്രായ്ക്ക്, 2341 രൂപയിൽ ആരംഭിക്കുന്ന EMI ഓപ്ഷനും ലഭിക്കുന്നു. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നോ-കോസ്റ്റ് EMI ഡീലും ലഭിക്കുന്നതാണ്.
45,750 രൂപ വരെ നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ ആമസോണിൽ നിന്ന് ലഭിക്കുന്നു.
മോട്ടറോള എഡ്ജ് 50 അൾട്രാ ഏറ്റവും മികച്ച റിഫ്രഷ് റേറ്റുള്ള സ്മാർട്ഫോണാണ്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിൽ മോട്ടറോള എഡ്ജ് 50 അൾട്രാ കൊടുത്തിട്ടുള്ളത് കർവ്ഡ് AMOLED സ്ക്രീനാണ്. 6.7 ഇഞ്ച് സൂപ്പർ 1.5K pOLED പാനലാണ് ഇതിനുള്ളത്. 2,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും സ്മാർട്ഫോണിന് ലഭിക്കുന്നു.
ഗെയിമിംഗ് അല്ലെങ്കിൽ മൾട്ടിടാസ്കിങ്ങിനായി സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്. 12GB LPDDR5X റാമും 512GB സ്റ്റോറേജും ജോഡിയാക്കിയിരിക്കുന്ന പ്രോസസറാണിത്.
4500 mAh-ന്റെ കരുത്തൻ ബാറ്ററി 125W ടർബോ പവർ ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 50W വയർലെസ് ചാർജിങ്ങിനെയും ഈ ബാറ്ററി ബാക്കപ്പ് സപ്പോർട്ട് ചെയ്യുന്നു. 10 വാട്ട് വയർലെസ് പവർഷെയറിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 15 ആണ് ഫോണിലെ ഒഎസ്.
ഈ മോട്ടോ ഫോണിലെ പ്രൈമറി ക്യാമറ 50MP ആണ്. 50MP അൾട്രാവൈഡ് സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു. 3x ഒപ്റ്റിക്കൽ സെൻസറുള്ള 64MP ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
IP68 റേറ്റിങ്ങുള്ളതിനാൽ മികച്ച ഡ്യൂറബിലിറ്റി ലഭിക്കും. മോട്ടറോള എഡ്ജ് 50 അൾട്രായിൽ Wi-Fi 7, ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി സപ്പോർട്ട് ഇതിലുണ്ട്. ഡോൾബി അറ്റ്മോസ് ഡ്യുവൽ സ്പീക്കറുള്ളതിനാൽ മികച്ച ഓഡിയോ എക്സ്പീരിയൻസും ഇതിൽ ലഭിക്കും.
Also Read: Dolby ഡിജിറ്റൽ പ്ലസ് സപ്പോർട്ടുള്ള Philips Soundbar പകുതി വിലയ്ക്ക്, Special ഡിസ്കൗണ്ട്