ഒന്നാന്തരം ഓഫർ! എല്ലാം ഒത്തിണങ്ങിയ കിടിലൻ ഫോൺ, MOTOROLA Edge സ്റ്റൈലിഷ് ഫോൺ 25000 രൂപയ്ക്ക്…

Updated on 18-Sep-2025
HIGHLIGHTS

31,999 രൂപയാണ് മോട്ടറോള എഡ്ജ് 60 5ജി ഫോണിനാണ് കിഴിവ്

25,999 രൂപയാണ് ഇതിന്റെ ഫ്ലിപ്കാർട്ടിലെ ഡീൽ

ട്രിപ്പിൾ റിയർ ക്യാമറ ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം

MOTOROLA Edge 60 5G സ്റ്റൈലിഷ് ഫോൺ 25000 രൂപയ്ക്ക് വാങ്ങാം. 50MP + 50MP + 10MP ട്രിപ്പിൾ റിയർ ക്യാമറ ഫോൺ വിലക്കിഴിവിൽ സ്വന്തമാക്കാം. 256ജിബി സ്റ്റോറേജ് മോട്ടോ എഡ്ജ് 60 ഹാൻഡ്സെറ്റിനാണ് ഡിസ്കൌണ്ട്.

ഡിസ്പ്ലേ, പ്രോസസർ, ഡിസൈൻ, ബിൽഡ് ക്വാളിറ്റി എന്നിവയിലെല്ലാം ഇത് കിടിലൻ സെറ്റാണ്. ക്ലീൻ സോഫ്റ്റ്‌വെയർ എക്സ്പീരിയൻസും മോട്ടറോള എഡ്ജ് 60 5G ഫോണിൽ ഉറപ്പിക്കാം.

MOTOROLA Edge 60 5G: ഓഫർ

31,999 രൂപയാണ് മോട്ടറോള എഡ്ജ് 60 5ജി ഫോണിനാണ് കിഴിവ്. ഇതിന് 12ജിബി റാമും 256ജിബി സ്റ്റോറേജുമാണുള്ളത്. 25,999 രൂപയാണ് ഇതിന്റെ ഫ്ലിപ്കാർട്ടിലെ ഡീൽ. 6000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഇതിനുള്ളത്. പോരാതെ, 5 ശതമാനം ക്യാഷ്ബാക്ക് ബാങ്ക് ഓഫറിലൂടെയും നേടാം.

4,333 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ടിൽ ലഭിക്കും. ഇതിന് എക്സ്ചേഞ്ച് ഓഫറായി ഫ്ലിപ്കാർട്ട് 17650 രൂപയുടെ ഓഫറും നൽകുന്നു. സെപ്തംബർ 23-ന് ആരംഭിക്കുന്ന ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സിന് മുന്നോടിയായുള്ള സൂപ്പർ ഡീലാണിത്.

മോട്ടറോള എഡ്ജ് 60 5ജി സ്പെസിഫിക്കേഷൻ

6.67 ഇഞ്ച് വലിപ്പമുള്ള pOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. 120Hz റിഫ്രഷ് റേറ്റാണ് ഇതിന്റെ സ്ക്രീനിനുള്ളത്. HDR10+ സപ്പോർട്ടാണ് ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. 4500 nits വരെ ബ്രൈറ്റ്നസ് ഈ സ്മാർട്ഫോണിനുണ്ട്. ഇതിന്റെ സ്ക്രീനിന് കോർണിംഗ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുമുണ്ട്. ഫോണിലെ പ്രോസസർ മീഡിയാടെക് ഡൈമൻസിറ്റി 7400 പ്രോസസ്സറാണ്. ഇത് വേഗതയേറിയ പ്രകടനവും മികച്ച ഗെയിമിംഗ് എക്സ്പീരിയൻസും ലഭിക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ 50MP മെയിൻ ക്യാമറയാണ് ഇതിലുള്ളത്. ഈ സ്മാർട്ഫോണിന് OIS സപ്പോർട്ടുണ്ട്. സ്മാർട്ഫോണിൽ സോണി LYTIA 700C സെൻസറും കൊടുത്തിട്ടുണ്ട്. ഇതിൽ അൾട്രാവൈഡ് ക്യാമറയും നൽകിയിരിക്കുന്നു. 10MP ടെലിഫോട്ടോ ക്യാമറ കൂടി ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഇതിലുണ്ട്. ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറയുണ്ട്.

MOTOROLA Edge 60 5G

വീഡിയോ റെക്കോർഡിംഗിനായി 30fps-ൽ 4K UHD സപ്പോർട്ട് ലഭിക്കും. ഇതിൽ FHD 60fps/30fps ഓപ്ഷനുകളുമുണ്ട്. വിവിധ AI ഫീച്ചറുകളും, മികച്ച കളർ റെൻഡറിങ്ങിനായി പാന്റോൺ സപ്പോർട്ടും ലഭിക്കുന്നു. ഇത് ഫോണിന്റെ ക്യാമറയെ കൂടുതൽ ആകർഷകമാക്കുന്നു.

5500 mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 60 സ്മാർട്ഫോണിനുള്ളത്. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ്. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫാണ് ഈ മോട്ടറോള ഹാൻഡ്സെറ്റിനുള്ളത്.

മറ്റ് സവിശേഷതകൾ: Android 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് IP68 റേറ്റിംഗുള്ള ഡസ്റ്റ്, വാട്ടർ റെസിസ്റ്റന്റ് ഡിസൈനുണ്ട്. 12GB RAM, 256GB സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് ലഭ്യമാണ്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും സ്റ്റീരിയോ സ്പീക്കറുകളും ഇതിനുണ്ട്.

Also Read: iPhone 17 Buy: ഇന്ന് മുതൽ ഐഫോൺ 17 സീരീസ് പ്രീ- ബുക്കിങ്, അതും 5000 രൂപ ക്യാഷ്ബാക്ക്, EMI കിഴിവുകളോടെ…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :