motorola edge 70 Launch date confirmed ultra slim 5G Phone price in india
അങ്ങനെ ഇന്ത്യൻ വിപണിയിലേക്ക് ഒരു പുത്തൻ Motorola 5G സ്മാർട്ട് ഫോൺ പുറത്തിറക്കി. 5.99mm മാത്രം കനം വരുന്ന സ്റ്റൈലിഷ് മിഡ് റേഞ്ച് ഫോണാണിത്. 30000 രൂപയ്ക്കും താഴെ ബജറ്റിലുള്ള മോട്ടറോള സ്മാർട്ട് ഫോണിന് പ്രീമിയം ഫീച്ചറുകളുണ്ട്. Motorola Edge 70 5G പ്രത്യേകതകളും വിലയും ഓഫറും പരിശോധിക്കാം.
കമ്പനി ഇന്ത്യയിൽ പുതിയതായി എത്തിച്ചത് മോട്ടറോള എഡ്ജ് 70 എന്ന സ്മാർട്ട് ഫോണാണ്. 6.67 ഇഞ്ച് 1.5K 120Hz AMOLED സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. സ്‌നാപ്ഡ്രാഗൺ 7 Gen 4 SoC പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഈ മോട്ടറോള ഫോണിൽ VC കൂളിംഗ് സിസ്റ്റവുമുണ്ട്. 8 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജും ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു.
മോട്ടറോള എഡ്ജ് 70 ഹാൻഡ്സെറ്റിൽ ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ ഉൾപ്പെടുത്തിയിരിക്കുന്നു. യുഎസ്ബി ടൈപ്പ്-സി ഓഡിയോ പിന്തുണയ്ക്കുന്ന ഹാൻഡ്സെറ്റാണിത്. ഇതിൽ സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്മോസ് സപ്പോർട്ടുമുണ്ട്.
മോട്ടറോളയുടെ ഈ സ്മാർട്ട് ഫോണിൽ f/1.8 അപ്പേർച്ചറുള്ള 50MP പ്രൈമറി ക്യാമറയുണ്ട്. OIS പിന്തുണയ്ക്കുന്ന 50MP 120º അൾട്രാ-വൈഡ് ഓട്ടോ ഫോക്കസ് ക്യാമറയും ഇതിലുണ്ട്. ഇതിന് പുറമെ 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് സാധ്യമാകുന്ന സെൻസറും നൽകിയിരിക്കുന്നു. ഫോണിൽ 50MP മുൻ ക്യാമറയുള്ളതും മറ്റൊരു ഹൈലൈറ്റാണ്. ഈ സെൽഫി സെൻസർ 4K 60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു.
വെള്ളവും പൊടിയും പ്രതിരോധിക്കുന്ന സ്മാർട്ട് ഫോണിൽ IP68 + IP69 ഡ്യൂറബിലിറ്റി ഫീച്ചറുകൾ വരുന്നു. ഇതിന് മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H)പ്രൊട്ടക്ഷനുമുണ്ട്.
5000mAh ആണ് മോട്ടറോള എഡ്ജ് 70 ഫോണിലെ ബാറ്ററി. 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് ഇത് പിന്തുണയ്ക്കുന്നു. സ്മാർട്ട് ഫോണിന് 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്.
Also Read: Bumper Deal: 9.1.4 Dolby Atmos Soundbar 65 ശതമാനം കിഴിവിൽ, പിന്നെ 10000 രൂപ കൂപ്പൺ ഓഫറും!
പുതിയ മോട്ടോ ഫോൺ ഒരൊറ്റ സ്റ്റോറേജിലാണ് (8GB + 256GB)അവതരിപ്പിച്ചത്. എന്നാൽ ഇതിന് മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളുണ്ട്.
പാന്റോൺ ലില്ലി പാഡ്, പാന്റോൺ ഗാഡ്‌ജെറ്റ് ഗ്രേ, പാന്റോൺ ബ്രോൺസ് ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു. ഇത് ടെക്സ്ചർഡ് ഫിനിഷിങ്ങിലാണ് നിർമിച്ചിരിക്കുന്നത്.
സ്നാപ്ഡ്രാഗൺ പ്രോസസറും, 50 മെഗാപിക്സൽ ഡ്യുവൽ ക്യാമറയുമുള്ള ഫോണിന്റെ വില 29,999 രൂപയാണ്. എന്നാൽ ആദ്യ സെയിലിൽ ആകർഷകമായ കിഴിവുകൾ ലഭ്യമാകും.
ഡിസംബർ 23 മുതലാണ് മോട്ടോറോള എഡ്ജ് 70 വിൽപ്പന ആരംഭിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയും motorola.in എന്ന ഓൺലൈൻ സൈറ്റിലും ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പനയുണ്ടാകും. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ചേർത്ത് 8GB + 256GB ഫോൺ 28999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.