Motorola Edge 50 Fusion
Qualcomm Snapdragon പ്രോസസറുള്ള Motorola Edge സ്മാർട്ഫോണിന് വമ്പിച്ച ആദായം. ആമസോണിൽ 128ജിബി Motorola Edge 50 Fusion 5G ഫോണിന് മികച്ച ഡിസ്കൌണ്ട് ലഭിക്കുന്നു. 25,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. മോട്ടോ എഡ്ജ് 50 ഫ്യൂഷൻ മികച്ച പ്രോസസറും ക്യാമറ ക്വാളിറ്റിയുമുള്ള സ്മാർട്ഫോണാണ്.
8GB റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടറോള സ്മാർട്ഫോണാണിത്. ആമസോണിൽ ഇതിന് 28 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു. 7000 രൂപയിൽ കൂടുതൽ ഫ്ലാറ്റ് ഡിസ്കൌണ്ട് ആമസോൺ തരുന്നു.
25999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഇതിന് ആമസോണിൽ ഇപ്പോൾ വിലയാകുന്നത് 18,599 രൂപ മാത്രമാണ്. HDFC, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 750 രൂപ മുതൽ 1500 രൂപ വരെയുള്ള ബാങ്ക് ഡിസ്കൌണ്ട് ലഭിക്കും. ഇങ്ങനെ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ 17000 രൂപ റേഞ്ചിൽ സ്വന്തമാക്കാം. 500 രൂപയുടെ അധിക ഡിസ്കൌണ്ട് ആമസോണിൽ എക്സ്ചേഞ്ചിലൂടെ നേടാം. കൂടാതെ ഫോണിന് 897 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നു.
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഫോണിന് 6.7 ഇഞ്ച് FHD+ pOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് HDR10+ സപ്പോർട്ടുണ്ട്. ഫോൺ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുണ്ട്.
ഈ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7s Gen 2 പ്രോസസർ പ്രവർത്തിക്കുന്നു. വേഗതയേറിയതും കാര്യക്ഷമതയുള്ളതുമായ പെർഫോമൻസ് ഇതിൽ നിന്ന് ഉറപ്പിക്കാം. മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ മികച്ച ഗ്രാഫിക്സ് അനുഭവം തരുന്നു. ഇത് ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും അനുയോജ്യമായ പ്രോസസറാണ്.
ഈ മോട്ടറോള സ്മാർട്ഫോണിൽ ഡ്യുവൽ റിയർ ക്യാമറയാണ് കൊടുത്തിരിക്കുന്നത്. സോണിയുടെ LYTIA 700C, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. ഫോണിൽ 13 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഓട്ടോഫോക്കസും രണ്ടാമത്തെ ഈ ക്യാമറയ്ക്കുണ്ട്. ഫോണിന് മുൻവശത്ത് 32 മെഗാപിക്സൽ സെൽഫി ക്യാമറയാണ് കൊടുത്തിട്ടുള്ളത്.
ഈ മോട്ടോ ഹാൻഡ്സെറ്റിൽ 5000 mAh കപ്പാസിറ്റിയുള്ള വലിയ ബാറ്ററി കൊടുത്തിരിക്കുന്നു. ഒരു ദിവസം മുഴുവൻ നിലനിൽക്കുന്ന ബാറ്ററി ലൈഫാണ് ഇതിനുള്ളത്. സ്മാർട്ഫോണിൽ 68W ടർബോപവർ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഇതിൽ 15 മിനിറ്റിനുള്ളിൽ 50% വരെ ചാർജ് ചെയ്യാനുള്ള കപ്പാസിറ്റിയുണ്ട്.
Also Read: Samsung Galaxy A17 5G Launched: 50MP ട്രിപ്പിൾ ക്യാമറയുള്ള പുതിയ സാംസങ് ഫോൺ 20000 രൂപയ്ക്ക് താഴെ!