ഇപ്പോൾ വാങ്ങുന്നവർ പകുതി വില കൊടുത്താൽ മതി! Motorola Edge 50 Pro വില കുറച്ചു

25000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക് ഇതാ മികച്ച സ്മാർട്ട് ഫോൺ ഡീൽ. 125W സ്പീഡ് ചാർജിങ് സപ്പോർട്ടുള്ള Motorola Edge 50 Pro വില കുറച്ച് വാങ്ങാം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് കാലിയായെങ്കിലും ആമസോണിൽ വിലക്കുറവ് ലഭിക്കുന്നു. 41,999 രൂപയ്ക്കാണ് മോട്ടോ ഫോൺ ലോഞ്ച് ചെയ്തത്. ആമസോൺ ഇന്ത്യയിൽ ഫോൺ പകുതി വിലയ്ക്ക് ലഭിക്കും. ഇതിന് ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും ആമസോൺ ഇന്ത്യയിൽ ലഭ്യമാണ്. മോട്ടറോള എഡ്ജ് 50 പ്രോയുടെ വിലയും ഫീച്ചറുകളും വിശദമായി പരിശോധിക്കാം.

Motorola Edge 50 Pro Amazon Deal

12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിൽ ഫോണിന് 42 ശതമാനം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ ബാങ്ക് ഓഫറുകൾ ഒന്നും ചേർക്കാതെ തന്നെ വെറും 24,549 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം. 125W ഫാസ്റ്റ് ചാർജിങ്ങും മികച്ച ഡിസ്പ്ലേയും ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്.

കൂടുതൽ ലാഭം കണ്ടെത്താൻ SBI, എച്ച്ഡിഎഫ്സി, ഐഡിഎഫ്സി കാർഡുകളിലൂടെ 1500 രൂപ ഇളവ് ലഭിക്കും. ഇതുകൂടി ചേർത്താൽ മോട്ടറോള എഡ്ജ് 50 പ്രോ 23000 രൂപയ്ക്ക് വാങ്ങിക്കാം.

ആമസോൺ ആകർഷകമായ എക്സ്ചേഞ്ച് ഡീലും വാഗ്ദാനം ചെയ്യുന്നു. 22,700 രൂപയ്ക്ക് പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഡീൽ ലഭിക്കുന്നു. ഇനി പുതിയ സ്മാർട്ട് ഫോൺ ഇഎംഐയിൽ വാങ്ങേണ്ടവർക്ക് അതിനും അവസരമുണ്ട്. 863 രൂപയിൽ മോട്ടറോള എഡ്ജ് 60 പ്രോയ്ക്ക് ഇഎംഐ അനുവദിച്ചിരിക്കുന്നു.

Motorola Edge 50 Pro Price Drop

മോട്ടറോള എഡ്ജ് 50 പ്രോ സവിശേഷതകൾ

മോട്ടറോള എഡ്ജ് 50 പ്രോ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറിൽ പ്രവർത്തിക്കുന്നു. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ ഫാസ്റ്റ് ചാർജിങ്ങിനായി 4,500 എംഎഎച്ച് ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. 125W വയർഡ് ചാർജിംഗ് മോട്ടോ ഫോൺ പിന്തുണയ്ക്കുന്നു.

Also Read: തോഷിബയുടെ Dolby Atmos Smart QLED TV 20000 രൂപ ഡിസ്കൗണ്ടിൽ, HDR10+ ഡിസ്പ്ലേ തോഷിബ ടിവി

1.5K റെസല്യൂഷൻ പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോൺ ആണ് മോട്ടറോള എഡ്ജ് 50 പ്രോ. ഇതിൽ 6.7 ഇഞ്ച് വളഞ്ഞ പിഒഎൽഇഡി സ്‌ക്രീനാണുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റ്, 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയുണ്ട്. ഇത് എച്ച്ഡിആർ 10+ പിന്തുണയ്ക്കുന്നു.

ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ യൂണിറ്റുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറ ഇതിൽ വരുന്നു. സ്മാർട്ട്ഫോണിൽ 13MP അൾട്രാ-വൈഡ് ലെൻസുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് 50MP ക്യാമറയുമുണ്ട്.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :