ഫ്ലിപ്കാർട്ടിനേക്കാൾ 5000 രൂപ കുറവ് ആമസോണിൽ! ഈ Motorola Edge ഡീൽ വേറെങ്ങും കിട്ടില്ല

Updated on 26-Jan-2026

50 MP ട്രിപ്പിൾ ക്യാമറയുള്ള Motorola Edge ഫോൺ വൻ വിലക്കിഴിവിൽ വാങ്ങാം. ആമസോൺ സ്മാർട്ട് ഫോണിനായി അതിഗംഭീര ഓഫർ പ്രഖ്യാപിച്ചു. പരിമിതകാലത്തേക്കുള്ള ഓഫറാണിത്. ഫ്ലിപ്കാർട്ടിൽ 28 ശതമാനം കിഴിവാണെങ്കിൽ, ആമസോണിൽ ഇതിന് 42 ശതമാനം ഇളവ് ലഭിക്കുന്നു. 125 വാട്ട് ടർബോ പവർ ചാർജിങ് ഫോൺ പിന്തുണയ്ക്കുന്നു. മോട്ടറോള എഡ്ജ് 50 പ്രോ ഫോണിന്റെ ഫീച്ചറും വിലയും എങ്ങനെയാണെന്ന് ഞങ്ങൾ പറഞ്ഞുതരാം.

Motorola Edge 50 Pro Discount on Amazon

12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട് ഫോൺ ആണ് മോട്ടറോള എഡ്ജ് 50 പ്രോ. ഇതിന്റെ വിപണിയിലെ വില 41,999 രൂപയാണ്. ഫ്ലിപ്കാർട്ട് ഫോണിന് 12000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് തരുന്നു. 29,999 രൂപയ്ക്ക് ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അതേ സമയം ആമസോണിൽ ഇതിന് 5000 രൂപയുടെ കൂടുതൽ ഡിസ്കൗണ്ട് അനുവദിച്ചിരിക്കുന്നു. എന്നുവച്ചാൽ 17000 രൂപയുടെ ഫ്ലാറ്റ് കിഴിവാണ് ആമസോൺ തരുന്നത്. 24,150 രൂപയ്ക്ക് 12ജിബി, 256ജിബി ഫോൺ ലഭ്യമാണ്.

HDFC, ആക്സിസ് ബാങ്ക് കാർഡിലൂടെ 1000 രൂപ മുതൽ 1500 രൂപ വരെ ഇളവ് ലഭിക്കും. ഇങ്ങനെ മോട്ടറോള എഡ്ജ് 50 പ്രോ നിങ്ങൾക്ക് 23000 രൂപയ്ക്ക് വാങ്ങിക്കാം. ഈ മിഡ് റേഞ്ച് ഫോണിന് 22,650 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. 849 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

Motorola Edge 50 Pro price drops by over Rs 13000 on Amazon deal

Moto Edge 50 Pro Specifications

മോട്ടറോള എഡ്ജ് 50 പ്രോയിൽ 1.5K റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് വളഞ്ഞ pOLED ഡിസ്‌പ്ലേയാണുള്ളത്. ഫോൺ സ്ക്രീൻ 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നതിനാൽ ഔട്ട്‌ഡോർ ഉപയോഗത്തിന് അനുയോജ്യമാണ്. പോരാഞ്ഞിട്ട് മികച്ച റിഫ്രെഷ് റേറ്റുള്ള ഫോൺ ഡിസ്പ്ലേയുള്ളതിനാൽ, സുഗമമായ സ്‌ക്രോളിങ്ങും ലഭിക്കും.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോൺ പിന്തുണയ്ക്കുന്നു.

Also Read: ഒരു പ്രീമിയം ഓഫർ! 50MP + 50MP + 50MP ക്യാമറയുള്ള Vivo X100 പ്രോ 57000 രൂപയിലും താഴെ…

125W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ മോട്ടറോള എഡ്ജ് 50 പ്രോ പിന്തുണയ്ക്കുന്നു. 4,500mAh ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇത് 20 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാനുള്ള ശേഷിയുള്ള ഫോണാണ്.

ഫോണിന്റെ പിൻഭാഗത്ത് ട്രിപ്പിൾ റിയർ ക്യാമറയാണ് നൽകിയിരിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്നതാണ് പ്രൈമറി ക്യാമറ. ഇതിൽ 50MP മെയിൻ സെൻസറും 10MP ടെലിഫോട്ടോ ലെൻസും 13MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. 4കെ വീഡിയോ സപ്പോർട്ട് ചെയ്യുന്ന 50MP ഫ്രണ്ട് ക്യാമറയും ഹാൻഡ്സെറ്റിൽ നൽകിയിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :