/var/www/html/wp-shared-data/advanced-cache.php
ഗ്ലാമറും പെർഫോമൻസും ഒത്തിണങ്ങിയ ഫോൺ നോക്കുന്നവർക്ക് Motorola Edge 50 Neo കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിനേക്കാൾ ഗംഭീര ഓഫർ Flipkart അനുവദിച്ചിരിക്കുന്നു.
9000 രൂപയാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വെട്ടിക്കുറച്ചിരിക്കുന്നത്. 50 എംപി ട്രിപ്പിൾ ക്യാമറ മോട്ടറോള മൊബൈൽ ഇഎംഐ, എക്സ്ചേഞ്ച് ഡീലിലൂടെയും കൂടുതൽ ആദായത്തിൽ വാങ്ങാം.
മോട്ടറോള എഡ്ജ് 50 നിയോയിൽ 6.4 ഇഞ്ച് LTPO P-OLED ഡിസ്‌പ്ലേയുണ്ട്. ഇതിന്റെ സ്ക്രീനിന് 3000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ലഭിക്കും. ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്ന ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. എന്നാൽ അഞ്ച് OS അപ്‌ഡേറ്റുകളുള്ളതിനാൽ ദീർഘവർഷം ഉപയോഗിക്കാൻ സാധിക്കുന്നു.
Also Read: Samsung Galaxy A57 വരാറായോ! 5000mAh ബാറ്ററിയും 50MP ട്രിപ്പിൾ ക്യാമറയുമുള്ള ഫോൺ
മികച്ച പ്രകടനത്തിനായി, മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറാണ് ഫോണിലുള്ളത്. ഇത് 12GB വരെ റാമും 512GB വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഈ മോട്ടറോള ഫോണിൽ 50MP + 10MP + 13MP ചേർന്ന ക്യാമറ സിസ്റ്റമാണുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയും കൊടുത്തിട്ടുണ്ട്.
8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. ഇതിന് 29,999 രൂപയാണ് റീട്ടെയിൽ വില. ഈ വിലയിൽ നിന്നും സ്മാർട്ട് ഫോൺ 9000 രൂപ വെട്ടിക്കുറച്ചു. ഇപ്പോൾ മോട്ടറോള ഫോൺ 20,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിൽ 23990 രൂപയ്ക്ക് വാങ്ങിക്കാവുന്ന ഹാൻഡ്സെറ്റിനാണ് ഇത്രയും വിലക്കുറവ്. അതിനാൽ തന്നെ ഫ്ലിപ്കാർട്ടിലെ മോട്ടറോളയുടെ ഡീൽ ആമസോണിനേക്കാൾ ഗംഭീരമാണ്.
ആക്സിസ് ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 4000 രൂപയുടെ ഇളവ് ലഭിക്കും. ഇങ്ങനെ മോട്ടറോള എഡ്ജ് 50 നിയോ നിങ്ങൾക്ക് 16000 രൂപ റേഞ്ചിൽ വാങ്ങിക്കാവുന്നതാണ്. സ്മാർട്ട്ഫോണിന് ഫ്ലിപ്കാർട്ട് 3000 രൂപയുടെ എക്സ്ചേഞ്ച് ഡീലും തരുന്നുണ്ട്. ഇത് പരിഗണിക്കുകയാണെങ്കിൽ 17000 രൂപയ്ക്ക് ഒരു ബജറ്റ് ഫോൺ വാങ്ങുന്ന വിലയിൽ മോട്ടറോള സ്വന്തമാക്കാം. 739 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു.