കേരളക്കരയുടെ ഫേവറിറ്റ്, Motorola 5G വാങ്ങുമ്പോൾ 10000 രൂപയുടെ കിഴിവ്!

മിഡ്-റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമായി മാറിയ Motorola Edge 50 Neo 5G ഇപ്പോൾ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. കേരളക്കരയുടെ ജനപ്രിയ മോഡലുകളിലൊന്നായ ഫോണാണിത്. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ സെൻസറുള്ള മോട്ടറോള ഫോണിന് 10000 രൂപയുടെ കിഴിവ് ലഭിക്കുന്നു.

മനോഹരമായ വീഗൻ ലെതർ ഡിസൈനും, ഡ്യൂറബിലിറ്റിയും, ക്യാമറ പെർഫോമൻസുമുള്ള ഫോണാണിത്. ഫ്ലിപ്കാർട്ടിൽ ഫോണിന് 30 ശതമാനം ഇളവും, ആകർഷകമായ ബാങ്ക് കിഴിവും ലഭിക്കുന്നു. മോട്ടോ എഡ്ജ് 50 നിയോയുടെ ഓഫർ വിവരങ്ങളും സവിശേഷതകളും വിശദമായി അറിയാം.

Motorola Edge 50 Neo 5G Flipkart Deal

8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോണിൽ മോട്ടറോള ഫോണിന് സ്റ്റോക്കില്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ മികച്ച കിഴിവും, ബാങ്ക് ഓഫറുകളും ലഭിക്കുന്നു. ഏകദേശം 10,000 രൂപയുടെ കിഴിവാണ് ഈ പ്രീമിയം ഫോണിന് ലഭിക്കുന്നത്.

256 ജിബി ഫോണിന്റെ വിപണി വില 29999 രൂപയാണ്. ഫ്ലിപ്കാർട്ടിൽ 9000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്നു. മോട്ടറോള എഡ്ജ് 50 നിയോയുടെ ഫ്ലിപ്കാർട്ടിലെ വില 20999 രൂപയാണ്. ഇതിന് 1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 1050 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കുന്നുണ്ട്. ഇങ്ങനെ സ്റ്റൈലിഷ് മിഡ് റേഞ്ച് ഫോൺ 18000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്. 36 മാസത്തേക്ക് 739 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു.

Also Read: ഐഫോണിനും സാംസങ്ങിനും പറ്റിയ പോരാളി, 200MP Telephoto ക്യാമറയുമായി Xiaomi അൾട്രാ ഫോൺ ഉടൻ

മോട്ടറോള എഡ്ജ് 50 നിയോ 5ജി സവിശേഷതകൾ

IP68 വാട്ടർ റെസിസ്റ്റൻസ്, മികച്ച ക്യാമറ, 32MP ഫ്രണ്ട് ക്യാമറയുമുള്ള ഫോണാണിത്. മോട്ടറോള എഡ്ജ് 50 നിയോയുടെ ഓരോ ഫീച്ചറുകലും വിശദമായി മനസിലാക്കാം.

  1. ഡിസ്പ്ലേ: 6.4 ഇഞ്ച് pOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 2670×1220 പിക്സൽ, HDR റെസല്യൂഷൻ സപ്പോർട്ട് മോട്ടറോള ഫോണിൽ ലഭിക്കുന്നു. 8.1mm കനമാണ് ഫോണിനുള്ളത്. 6.4 ഇഞ്ച് ഡിസ്‌പ്ലേയും വളരെ കനം കുറഞ്ഞതുമായതിനാൽ, കൈയിലൊതുങ്ങുന്ന 5ജി ഫോണാണിത്.
  2. ക്യാമറ: 50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 50 നിയോയിലുള്ളത്. ഇതിൽ 10 മെഗാപിക്സൽ 3X F2 ടെലിഫോട്ടോ ക്യാമറയും, 13 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും കൊടുത്തിരിക്കുന്നു. ഇതിൽ 32 മെഗാപിക്സൽ റെസല്യൂഷനുള്ള ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്.
  3. പ്രോസസർ: മീഡിയാടെക് ഡൈമെൻസിറ്റി 7300 ചിപ്പാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
  4. ബാറ്ററി: 4310 mAh ബാറ്ററിയാണ് സ്മാർട്ട് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ഇത് 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുണ്ട്. ഫോണിന്റെ ബോക്സിൽ 68W ചാർജറും ഉൾപ്പെടുത്തിയിരിക്കുന്നു.
  5. ഡ്യൂറബിലിറ്റി: വെള്ളത്തിൽ വീണാലും പ്രതിരോധിക്കുന്നതിനാൽ മോട്ടറോള ഫോണിൽ IP68 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് സപ്പോർട്ട് ലഭിക്കും. MIL-STD-810H സർട്ടിഫിക്കേഷന്റെ മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷനും ഇതിനുണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :