മോട്ടൊയുടെ സ്മാർട്ട് ഫോണുകളിൽ പുതിയ അപ്ഡേഷനുകൾ

HIGHLIGHTS

ആൻഡ്രോയിഡിന്റെ 7.1.1 നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നു

മോട്ടൊയുടെ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ് തന്നെയാണുള്ളത് .US കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നത് നമ്മൾ ഇന്ത്യക്കാർ തന്നെയാണ് .

ഇപ്പോൾ ഇതാ മോട്ടൊയുടെ സ്മാർട്ട് ഫോണുകൾ പുതിയ അപ്ഡേഷൻ എത്തുന്നു .മോട്ടോയുടെ ചില തിരെഞ്ഞെടുത്ത സ്മാർട്ട് ഫോണുകളിലാണ് ഈ അപ്ഡേഷൻ ലഭിക്കുന്നത് .

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ആൻഡ്രോയിഡ് 7.1.1 ആണ് ഇപ്പോൾ നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നത് .ഇപ്പോൾ മോട്ടോയുടെ z കൂടാതെ z പ്ലേ സ്മാർട്ട് ഫോണുകളിൽ ഇത് ലഭ്യമാകുന്നു .

കഴിഞ്ഞ വർഷമാണ് മോട്ടോയുടെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .കൂടുതൽ മോട്ടോയുടെ സ്മാർട്ട് ഫോണുകളിലും ഉടൻതന്നെ ആൻഡ്രോയിഡിന്റെ പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യുവാനുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :