മോട്ടോയുടെ പുതിയ ജി 9 പ്ലസ് ഫോണുകൾ വിപണിയിൽ എത്തുന്നു
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
MOTO G9 PLUS സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ എത്തുന്നു .കഴിഞ്ഞ മാസ്സം മോട്ടോ പുറത്തിറക്കിയ മോട്ടോ ജി 8 എന്ന സ്മാർട്ട് ഫോണുകളുടെ അടുത്ത മോഡലുകളാണ് വിപണിയിൽ എത്തുന്നത് .മോട്ടോയുടെ ജി 9 പ്ലസ് എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഇതിന്റെ പ്രതീക്ഷിക്കുന്ന വിലയും സവിശേഷതകളും നോക്കാം .
Surveyഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുക .അതുപോലെ തന്നെ 2400 x 1080 പിക്സൽ റെസലൂഷനും ,20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . കൂടാതെ ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുക സ്‌നാപ്ഡ്രാഗൺ പ്രോസ്സസറുകളിലാണ് .അതുപോലെ Android 10 തന്നെ ഈ ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുമെന്നാണ് കരുതുന്നത് .64 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാം .
അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ(30W fast charging out-of-the-box ) ബാറ്ററി ലൈഫിൽ തന്നെ എത്തുമെന്നാണ് കരുതുന്നത് .
Experienced Social Media And Content Marketing Specialist View Full Profile

