അങ്ങനെ മോട്ടോ G 4 പ്ലേ വിപണിയിൽ എത്തുന്നു

HIGHLIGHTS

മോട്ടോ സ്മാർട്ട് ഫോൺ ഇനി വിപണിമാറ്റുരക്കും

അങ്ങനെ ഒടുവിൽ മോട്ടോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ലോകവിപണിയിൽ എത്തി .മോട്ടോയുടെ G4 പ്ലേ അണ്ണാ മോഡലാണ് കാനഡ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെ പുറത്തിറക്കിയിരിക്കുന്ന ഈ സ്മാർട്ട് ഫോണിന്റെ വില എന്നുപറയുന്നത് ഏകദേശം 249 ഡോളർ വരും .അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 16000 രൂപക്കടുത്തു വരുമെന്നാണ് സൂചനകൾ .

ഇതിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല .3 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെര്ണല് മെമ്മറി സ്റ്റോറേജ് ,256ജിബി വരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിൽ ഉണ്ടാകുമെന്നാണ് സൂചനകൾ .മോട്ടോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച അഭിപ്രായം ആണുള്ളത് .അതുകൊണ്ടുതന്നെ ഈ സ്മാർട്ട് ഫോണും വാണിജ്യപരമായി മികച്ചുതന്നെ നിൽക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :