Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 10 Aug 2022
HIGHLIGHTS
  • മോട്ടോറോളയുടെ പുതിയ ഫോണുകൾ വിപണിയിൽ എത്തി

  • Moto G32 ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ?
Moto G32 സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി ;വില ?

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .Moto G32 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് 12999 രൂപ മുതലാണ് .മറ്റു സവിശേഷതകൾ നോക്കാം .

MOTO G32 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ HD+ IPS LCD  ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 680 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

കൂടാതെ Android 12 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ MicroSD
വഴി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകളിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .50MP + 8MP + 2MP ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 5000 mAhന്റെ ബാറ്ററിയിലാണ് എത്തിയിരിക്കുന്നത് .12999 രൂപയാണ് വില വരുന്നത് .

 

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: The Moto G32 launched in India: Know Specs And Features
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements