6000mahബാറ്ററിയിൽ എത്തിയ മോട്ടോ ജി10 പവർ നാളെ ആദ്യ സെയിലിനു എത്തുന്നു

HIGHLIGHTS

മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തി

MOTO G10 POWER എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്

9999 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത്

6000mahബാറ്ററിയിൽ എത്തിയ മോട്ടോ ജി10 പവർ നാളെ ആദ്യ സെയിലിനു എത്തുന്നു

മോട്ടോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .മോട്ടോറോളയുടെ മോട്ടോ ജി 30 കൂടാതെ മോട്ടോറോളയുടെ മോട്ടോ ജി 10 പവർ എന്നി സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ കൂടാതെ 64 മെഗാപിക്സലിന്റെ ക്യാമറകളിൽ വരെയാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളാണ് മോട്ടോ ജി 10 പവർ എന്ന ഫോണുകൾ .

Digit.in Survey
✅ Thank you for completing the survey!

MOTO G10 POWER -സവിശേഷതകൾ നോക്കാം 

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ Max Vision HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 1600 x 720 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും  ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ MOTOROLA MOTO G10 പവർ ഫോണുകൾ Qualcomm Snapdragon 460 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64  ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 1TBവരെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ കൂടിയാണ് .48  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് MOTO G10 POWER ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്  . 

48 മെഗാപിക്സലിന്റെ മെയിൻ ക്യാമറ + 8 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസുകൾ + 2 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട മറ്റൊരു ഫീച്ചർ ആണ് ഇതിന്റെ ബാറ്ററി ലൈഫ്  .6000mAh ന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 9,999 രൂപയാണ് വില വരുന്നത് .മാർച്ച് 16നു ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ സെയിൽ ആരംഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile