8000 mAh ബാറ്ററിയുള്ള പുതിയ OnePlus 5G സ്മാർട്ട് ഫോൺ വരികയാണ്. വൺപ്ലസ് 15 എന്ന ഫ്ലാഗ്ഷിപ്പിന് ശേഷം കമ്പനി ഇതേ സീരീസിലിറക്കുന്ന അടുത്ത ഫോണുകളിതാണ്. വൺപ്ലസ് 15ആർ എന്ന പ്രീമിയം ഹാൻഡ്സെറ്റാണ് ഉടൻ ഇന്ത്യയിലേക്ക് വരുന്നത്. വ്യത്യസ്തമായ ഡിസൈൻ, മികച്ച പ്രകടനം, ക്യാമറ, AI ഫീച്ചറുകളുള്ള ഫോണാണിത്.
വൺപ്ലസ് 15R ഫോൺ ഡിസംബർ 17 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ചാർക്കോൾ ബ്ലാക്ക്, മിണ്ടി ഗ്രീൻ എന്നീ രണ്ട് കളറുകളിൽ ഫോൺ ലഭിക്കും. ഇതിന്റെ വിൽപ്പന, ബാങ്ക് ഓഫറുകൾ, മറ്റ് വിവരങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിൽ വൺപ്ലസ് 15ആർ സ്മാർട് ഫോൺ ഫോണിന്റെ വില എത്രയാണെന്നും ചില സൂചനകളുണ്ട്. 42,999 രൂപയ്ക്ക് അവതരിപ്പിച്ച OnePlus 13R നെ അപേക്ഷിച്ച് അൽപ്പം വിലയേറിയ ഫോണായിരിക്കും ഇത്. വരാനിരിക്കുന്ന വൺപ്ലസ് 15 ആർ ഹാൻഡ്സെറ്റിന് ഏകദേശം 45,000 രൂപയാകുമെന്നാണ് സൂചന. എന്നാൽ വിലയെ കുറിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
വൺപ്ലസ് 15R ഫോണിന് 6.7 ഇഞ്ച് 1.5K AMOLED പാനലുണ്ടാകുമെന്നാണ് സൂചന. ഇതിന്റെ സ്ക്രീനിന് 165Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 5 ചിപ്‌സെറ്റിലായിരിക്കും ഫോൺ അവതരിപ്പിക്കുന്നത്.
12GB വരെ LPDDR5x റാമും 512GB UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. 8,000 mAh ബാറ്ററിയും 100W വയർഡ് ചാർജിംഗും ഫോൺ പിന്തുണയ്ക്കുന്നു. ഓക്സിജൻ OS 16 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 ആയിരിക്കും സോഫ്റ്റ് വെയർ. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 സർട്ടിഫിക്കേഷൻ ലഭിച്ചേക്കും.
Also Read: Sony Home Theatre System 9000 രൂപയ്ക്ക്, ആമസോണിലെ അതിഗംഭീര ഓഫർ
രണ്ട് അടിപൊളി റിയർ ക്യാമറകളാണ് വൺപ്ലസ് 15 സീരീസിലെ പ്രീമിയം ഹാൻഡ്സെറ്റിനുണ്ടാകുക. ഇതിന് 50MP മെയിൻ ക്യാമറയും, 50MP സെക്കൻഡറി സെൻസറും ഇതിനുണ്ടാകുമെന്ന് പറയപ്പെടുന്നു. NFC, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും, ഒരു 3D അൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനനും ഇതിലുണ്ടാകും.
വൺപ്ലസ് 15 ന് സമാനമായ ഒരു പുതിയ ഡിസൈൻ വൺപ്ലസ് 15ആറിന് ലഭിച്ചേക്കും. ഈ ഫോണണിൽ ഒരു ഫ്ലാറ്റ് ഫ്രെയിമും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും കൊടുത്തേക്കും. ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യാൻ പോകുന്ന വൺപ്ലസ് ഏസ് 6T സ്മാർട് ഫോണിന് സമാനമായ ഡിസൈനാകും ഇതിന് നൽകുന്നത്.