Motorola Signature
അങ്ങനെ ഇന്ത്യൻ വിപണി കാത്തിരുന്ന Motorola Signature പുറത്തിറങ്ങി. ഉയർന്ന നിലവാരമുള്ള, മികച്ച ക്യാമറ, ഫോട്ടോഗ്രാഫി പെർഫോമൻസുള്ള മോട്ടറോള സിഗ്നേച്ചർ ഫോണാണിത്. സങ്കീർണ്ണമായ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, മനോഹരമായ ഡിസൈൻ എന്നിവ ഇതിന്റെ ഹൈലൈറ്റാണ്.
ആഴ്ചകൾക്ക് മുമ്പ് മറ്റ് സിഇഎസ് ഇവന്റിലാണ് മോട്ടറോള സിഗ്നേച്ചർ പുറത്തിറക്കിയത്. ഇപ്പോൾ ഇന്ത്യയിലും സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. സിഗ്നേച്ചർ സീരീസിലെ ആദ്യ ഫോൺ കൂടിയാണിത്.
സാംസങ്, വൺപ്ലസ്, തുടങ്ങിയ പ്രീമിയം ഉപകരണങ്ങൾക്ക് ഇവൻ എതിരാളിയാകുന്നു. ഫോണിന് മുൻവശത്തും പിൻവശത്തുമായി 50 എംപി ക്വാഡ്-ക്യാമറയുണ്ടാകും. ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം.
മോട്ടറോള സിഗ്നേച്ചർ 6.8 ഇഞ്ച് LTPO അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണ്. ഇതിൽ ഫ്ലൂയിഡ് 165Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുണ്ട്. സ്മാർട്ട്ഫോൺ 6,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് പിന്തുണയ്ക്കുന്നു.
ക്വാൽകോമിന്റെ അഡ്വാൻസ്ഡ് 3nm സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രൊസസറാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് നിങ്ങൾക്ക് വേഗത്തിലുള്ള പ്രോസസ്സിംഗും ഡൗൺലോഡുകളും നൽകുന്നു. 3 ദശലക്ഷത്തിലധികം AnTuTu സ്കോർ കമ്പനി ഈ ഫോണിൽ അവകാശപ്പെടുന്നു. ലോകത്തിലെ ആദ്യത്തേതായ മോട്ടറോളയുടെ ആർട്ടിക്മെഷ് കൂളിംഗ് സിസ്റ്റവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മോട്ടറോള സിഗ്നേച്ചറിൽ ട്രിപ്പിൾ ക്യാമറയാണുള്ളത്. 50MP സോണി ലിറ്റിയ 828 മെയിൻ സെൻസർ ഇതിലുണ്ട്. 50MP അൾട്രാവൈഡ്, 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. കൃത്യമായ എക്‌സ്‌പോഷറിനും നിറങ്ങൾക്കുമായി ത്രീ-ഇൻ-വൺ മൾട്ടിസ്പെക്ട്രൽ ലൈറ്റ് സെൻസർ കൊടുത്തിരിക്കുന്നു. ഇതിൽ 8K വീഡിയോ സപ്പോർട്ട് ചെയ്യുന്ന പിൻക്യാമറയാണുള്ളത്. ഫോണിന് മുൻവശത്ത്, 50MP ക്യാമറയാണ് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമുള്ളത്.
ഡോൾബി അറ്റ്‌മോസും ബോസ് ട്യൂൺ ചെയ്‌ത സ്റ്റീരിയോ സ്പീക്കറുകളും ഇമ്മേഴ്‌സീവ് ഓഡിയോ അനുഭവത്തിനായി പൂരകമാണ്. ഡിസ്‌പ്ലേയിൽ നിങ്ങൾക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ ലഭിക്കും. ഇതിൽ IP69/IP68 മികച്ച ഡ്യൂറബിലിറ്റിയുണ്ട്. MIL-STD 810H റേറ്റിംഗ് എന്നിവയുള്ള എയർക്രാഫ്റ്റ്-ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് ഫോൺ നിർമിച്ചിരിക്കുന്നത്.
ഇതിൽ മോട്ടറോള 5,200mAh സിലിക്കൺ-കാർബൺ ബാറ്ററി നൽകിയിരിക്കുന്നു. ഫോൺ 90W ടർബോപവർ വയർഡ് ചാർജിംഗും 50W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. 6.99 mm കനമാണ് മോട്ടറോള സിഗ്നേച്ചറിനുള്ളത്.
മോട്ടറോളയുടെ ഹലോ UI സ്കിൻ ഉപയോഗിച്ച് ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയർ പ്രവർത്തിക്കുന്നു. ഈ പുത്തൻ ഫോണിൽ നിങ്ങൾക്ക് ഏഴ് വർഷം വരെ പ്രധാന OS അപ്‌ഡേറ്റുകളുടെയും ഏഴ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ലഭിക്കുന്നു. സിഗ്നേച്ചർ ഫോണിൽ ഡൈനാമിക് ക്യാപ്‌ചറുകൾക്കുള്ള AI ആക്ഷൻ ഷോട്ട് ഫീച്ചറുണ്ട്.
Also Read: ആദായ വിൽപ്പന! 7 മണിക്കൂർ ബാറ്ററി ലൈഫുള്ള, boAt Party Speaker 64 ശതമാനം കിഴിവിൽ
സുഗമമായ വീഡിയോകൾക്കുള്ള AI അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, AI ഗ്രൂപ്പ് ഷോട്ട് എന്നിവയും ഇതിലുണ്ട്. പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ എന്നീ ഫീച്ചറുകളും ഇതിനുണ്ട്. ഫോൺ ഓൺ-സ്ക്രീൻ അൾട്രാസോണിക് ഫിംഗർപ്രിന്റ് റീഡർ സെക്യൂരിറ്റി ഫീച്ചറുള്ളതാണ്. കൂടാതെ ഫേസ് അൺലോക്ക് സപ്പോർട്ടും മോട്ടറോള സിഗ്നേച്ചറിലുണ്ട്.
മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്.
എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5000 രൂപ ഇളവുണ്ട്. ഇങ്ങനെ മോട്ടറോള സിഗ്നേച്ചറിന്റെ വില 54,999 രൂപയിൽ ആരംഭിക്കുന്നു. അതുപോലെ 5000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
ണ്ട് പാന്റോൺ-സർട്ടിഫൈഡ് ഫിനിഷുകളിൽ ഫോൺ ലഭ്യമാണ്. ട്വിൽ-ടെക്സ്ചർ ചെയ്ത മാർട്ടിനി ഒലിവ് നിറത്തിലും, ലിനൻ-പ്രചോദിതമായ കാർബൺ നിറത്തിലും വാങ്ങാം. മോട്ടറോള സിഗ്നേച്ചർ 2026 ജനുവരി 30 മുതൽ വിൽപ്പന തുടങ്ങും. ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയാകും വിൽപ്പന.