Vivo S5 സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
Surveyവിവോയുടെ ഏറ്റവും പുതിയ ക്വാഡ് ക്യാമറ സ്മാർട്ട് ഫോണുകൾ നാളെ ലോക വിപണിയിൽ പുറത്തിറക്കുന്നു .വിവോയുടെ Vivo S5 എന്ന സ്മാർട്ട് ഫോണുകളാണ് നാളെ ലോക വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .48MP + 8MP + 5MP + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ ആണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .
VIVO S5 സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
6.44 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേ കൂടാതെ 1080 x 2400 ഫുൾ HD പിക്സൽ റെസലൂഷൻ എന്നിവയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 20:9 ഡിസ്പ്ലേ റെഷിയോയും ഈ ഫോണുകൾക്കുണ്ട് .അതുപോലെ തന്നെ Qualcomm Snapdragon 712 പ്രോസസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .8 ജിബിയുടെ റാംമ്മിൽ വരെ ഈ ഫോണുകൾ പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് & 256 ജിബിയുടെ സ്റ്റോറേജുകളിലും പുറത്തിറങ്ങുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിന്റെ Android 9 Pie ൽ തന്നെയാണ് .4010mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 22.5W ന്റെ റാപ്പിഡ് ചാർജിംഗ് ടെക്നൊളജിയും ഈ ഫോണുകളുടെ ബാറ്ററികൾക്കുണ്ട് .
ക്വാഡ് ക്യാമറകളിലാണ് ഈ ഫോണുകൾ എത്തുന്നത്.48MP + 8MP + 5MP + മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ 20000 രൂപയ്ക്ക് താഴെ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .
Experienced Social Media And Content Marketing Specialist View Full Profile
