കുറഞ്ഞ ചിലവിലൽ മൈക്രോമാക്സിന്റെ 4G VoLTE സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
4499 രൂപമുതൽ വിപണിയിൽ എത്തിയിരിക്കുന്നു
Surveyജിയോയുടെ കുറഞ്ഞ ചിലവിലെ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ മൈക്രോമാക്സ് അവരുടെ ഏറ്റവും പുതിയ 4G VoLTE സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നു .മൈക്രോമാക്സ് ഭാരത് സീരിയസുകളാണ് ഇപ്പോൾ സ്റ്റോറുകളിൽ എത്തിയിരിക്കുന്നത് .
മൈക്രോമാക്സ് Bharat-3 കൂടാതെ Bharat-4 എന്ന മോഡലുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് . 4.5” 2.5D ഡിസ്‌പ്ലേയാണ് മൈക്രോമാക്സിന്റെ ഭാരത് 3 നു ഉള്ളത് . 5” HD ഡിസ്‌പ്ലേയാണ് ഭാരത് 4 നുള്ളത് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
1 ജിബിയുടെ റാം കൂടാതെ 8 ,16 ജിബിയുടെ internal സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .ക്വാഡ് കോർ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 3 ക്കുള്ളത് .2500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഭാരത് 4 നു നൽകിയിരിക്കുന്നത് .
ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും പൊതുവായ ഒരു സവിശേഷത എന്നുപറയുന്നത് ഈ സ്മാർട്ട് ഫോണുകൾ രണ്ടും 4G VoLTE കൂടാതെ OTG സപ്പോർട്ട് കൂടാതെ ആൻഡ്രോയിഡ് Nougat എന്നിവയാണ് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഭാരത് 3 യുടെ വില 4499/- രൂപയും ,ഭാരത് 4 ന്റെ വില 4999/- രൂപയും ആണ് .
Experienced Social Media And Content Marketing Specialist View Full Profile
