ഷവോമിയുടെ Mi A3യുടെ അടുത്ത ഫ്ലാഷ് സെയിൽ നാളെ
Surveyഷവോമിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഷവോമിയുടെ Mi A3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് .രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെബാങ്ക് കാർഡ് ഓഫറുകളും ലഭിക്കുന്നുണ്ട് .നാളെ ഉച്ചയ്ക്ക് 12മണി മുതൽ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് . ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .
4030mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വൈറ്റ് ,ഗ്രേ കൂടാതെ ബ്ലൂ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 12999 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15999 രൂപയും ആണ് വില വരുന്നത് .കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .
Experienced Social Media And Content Marketing Specialist View Full Profile
