കുറഞ്ഞ ചിലവിൽ മെസുവിന്റെ പുതിയ 2 സ്മാർട്ട് ഫോണുകൾ ആഗസ്റ്റ് 28 മുതൽ
10000 രൂപയ്ക്ക് വാങ്ങിക്കാം മെസുവിന്റെ കിടിലൻ 2 സ്മാർട്ട് ഫോണുകൾ
മെസുവിന്റെ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ വെണ്ടത്ര വാണിജ്യപരമായ വിജയം കൈവരിക്കാൻ സാധിച്ചിട്ടില്ല എന്നത് ഒരു സത്യമാണ് .പക്ഷെ അവരുടെ സ്മാർട്ട് ഫോണുകൾ എല്ലാംതന്നെ മികച്ച പെർഫോമൻസും മറ്റും കാഴ്ചവെക്കുന്നതാണ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകൾ ആണ് അവർ വിപണിയിൽ എത്തിക്കുന്നത് .
Surveyപക്ഷെ ചൈനയുടെ ഉത്പന്നം ആയതുകൊണ്ടായിരിക്കാം നമ്മൾ ഒന്ന് മടിക്കുന്നത് .ഇപ്പോൾ ഇതാ മികച്ച 2 മോഡലുകൾ കൂടി വിപണിയിൽ എത്തുന്നു .മെയ്‌സു U10 ,U20 എന്നി മോഡലുകൾ ആണ് വിപണിയും കാത്തിരിക്കുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ മനസിലാക്കാം .മെയ്‌സുവിന്റെ U10 നെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് FHD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .
2 ജിബിയുടെ റാം ,16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ സവിശേഷതകളാണ് .U10 ന്റെ തന്നെ മറ്റൊരു മോഡൽകൂടി വിപണിയിൽ എത്തുന്നുണ്ട് .3 ജിബിയുടെ റാം,32 ജിബിയുടെ ഇന്റെർണൽ മെമ്മറിയിൽ .ഇതിന്റെ ക്യാമറ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
2760 mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .U20 കുറിച്ച് പറയുകയാണെങ്കിൽ 5.5 ഇഞ്ച് FHD ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .2ജിബിയുടെ റാം ,3 ജിബിയുടെ റാം ,6GB/32GB എന്നി തരത്തിലും ഇത് ലഭിക്കുന്നതാണ് .3260 mAh ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .13 മെഗാപിക്സലിന്റെ റിയർ ക്യാമറ ആണ് ഇതിനുള്ളത് .. Rs. 10,000 / 11,000 രൂപയാണ് ഈ മോഡലുകളുടെ വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
