മെയ്‌സു MX6 വിപണിയിൽ

HIGHLIGHTS

4GBറാംമ്മിന്റെ കരുത്തിൽ മെയ്‌സു MX6

മെയ്‌സുവിന്റെ പുതിയ mx6 വിപണിയിൽ എത്തി .2 തരത്തിലുള്ള റാംമ്മിലാണു ഇത് വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാംമ്മിലും ,4 ജിബിയുടെ റാംമ്മിലും 32 ജിബിയുടെ ,64 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

വിപണിയിൽ 17,924 രൂപയാണ് ഇതിന്റെ വില .5.5ഫുൾ HD ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .1920×1080പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6.0 വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

12 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3060mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .4G LTE സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ എത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :