64MP ക്യാമറ Google Pixel സ്മാർട്ഫോണിന് Mega Offer! AI പവേർഡ് ഫോട്ടോഗ്രാഫി ഫോണിന്റെ ഓഫറും വിശദാശംങ്ങളും

Updated on 12-Nov-2024
HIGHLIGHTS

നിങ്ങളുടെ കീശ കാലിയാകാതെ Google Pixel 8a വാങ്ങാൻ ഒരു സുവർണാവസരം

64MP മെയിൻ ക്യാമറയും, 4492mAh ബാറ്ററിയുമുള്ള ഫോണാണിത്

ഗംഭീര കിഴിവിലാണ് ഫ്ലിപ്കാർട്ട് ഫോൺ വിൽക്കുന്നത്

Google Pixel 8a വാങ്ങാൻ ഒരു സുവർണാവസരം. അതും 8000 രൂപയുടെ വമ്പൻ ഡിസ്കൗണ്ടിൽ ഫോൺ ഇപ്പോൾ ലഭിക്കും. നിങ്ങളുടെ കീശ കാലിയാകാതെ ഗൂഗിളിന്റെ സ്മാർട്ഫോൺ വാങ്ങാമെന്നതാണ് നേട്ടം. എക്സേചേഞ്ച് ഓഫർ കൂടി പരിഗണിക്കുകയാണെങ്കിൽ ഫോൺ 15,000 രൂപയ്ക്ക് താഴെ ലഭിക്കും.

Google Pixel 8a മെഗാ ഓഫർ

64MP മെയിൻ ക്യാമറയും, 4492mAh ബാറ്ററിയുമുള്ള ഫോണാണിത്. ഗംഭീര കിഴിവിലാണ് ഫ്ലിപ്കാർട്ട് ഫോൺ വിൽക്കുന്നത്. ഗൂഗിൾ എഞ്ചിനിയർ ചെയ്ത ഫോണിന്റെ പ്രോസസറും ക്യാമറ പെർഫോമൻസും പ്രശസ്തമാണ്. ഇപ്പോഴിതാ പിക്സൽ 8a 8000 രൂപ വിലക്കുറവിൽ എക്സ്ചേഞ്ചില്ലാതെ വിൽക്കുന്നു.

6000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലൂടെ ഫോൺ 46,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 2000 രൂപയുടെ ICICI ബാങ്ക് ക്രഡിറ്റ് കാർഡ് ഓഫറും ലഭ്യമാണ്. ഇങ്ങനെ മൊത്തം 8000 രൂപ കിഴിവ് നേടാം. 8GB+ 128GB സ്റ്റോറേജ് ഫോൺ 44,999 രൂപയ്ക്ക് ലഭിക്കും.

ഫ്ലിപ്കാർട്ട് ഡീലിൽ 32,350 രൂപയുടെ വരെയാണ് എക്സ്ചേഞ്ച് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോൺ, മോട്ടറോള, വൺപ്ലസ് തുടങ്ങിയ ബ്രാൻഡുകളുടെ ഫോണുകൾക്ക് ഓഫർ നേടാം. പഴയ ഫോൺ മാറ്റി വാങ്ങുന്നതിലൂടെ 150,000 രൂപയ്ക്ക് താഴെ സ്മാർട്ഫോൺ സ്വന്തമാക്കാം. വാങ്ങാനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്.

Google Pixel 8a സ്പെസിഫിക്കേഷൻ

ഫോൺ ഡിസ്പ്ലേയിലും ക്യാമറയിലും പ്രോസസറിലുമെല്ലാം പ്രീമിയം പെർഫോമൻസ് ഉറപ്പാക്കുന്നു. ഈ ഗൂഗിൾ പിക്‌സൽ 8എ ഹാൻഡ്‌സെറ്റിന് 6.1 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയുണ്ട്. ഫോണിന്റെ ബ്രൈറ്റ്നെസ് 2,000 നിറ്റ് വരെയാണ്. 120 ഹെർട്‌സ് വരെ റിഫ്രഷ് റേറ്റും സ്മാർട്ഫോണിനുണ്ട്.

Also Read: Vettaiyan സിനിമയിലെ ആ വൈറൽ ഫോൺ ഏതെന്നോ? ഇപ്പോൾ വമ്പൻ Discount ഓഫറും!

ഇതിൽ ഗൂഗിൾ ഉപയോഗിച്ചിരിക്കുന്നത് ടെൻസർ G3 ചിപ്സെറ്റാണ്. ഫോട്ടോഗ്രാഫിക്കായി, 64MP മെയിൻ ലെൻസാണ് നൽകിയിട്ടുള്ളത്. 13MP അൾട്രാവൈഡ് ലെൻസ് കൂടി ചേർന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഫോണിലുള്ളത്. മുൻവശത്ത്, 13 എംപി സെൽഫി ഷൂട്ടറുണ്ട്.

ഇതിൽ 4,492mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഗൂഗിൾ പിക്സൽ 8a-യിൽ 8x വരെയുള്ള സൂപ്പർ റെസ് സൂം ഫീച്ചറുണ്ട്. ഇത് മാജിക് ഇറേസർ, നൈറ്റ് സൈറ്റ്, ഫോട്ടോ അൺബ്ലർ തുടങ്ങിയ ഫീച്ചറുകളോടെയാണ് വരുന്നത്.

AI പവേർഡ് ഗൂഗിൾ പിക്സൽ ഫോൺ

ബെസ്റ്റ് ടേക്ക്, മാജിക് എഡിറ്റർ, ഓഡിയോ മാജിക് ഇറേസർ തുടങ്ങിയ ടൂളുകൾ ഇതിലുണ്ട്. AI സപ്പോർട്ടുള്ള ഫോട്ടോ, വീഡിയോ എഡിറ്റിംഗ് ടൂളുകളും ഈ ഫോണിലുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :