Samsung Galaxy S25 512GB വേരിയന്റ് 70000 രൂപയ്ക്ക് താഴെ! ഏറ്റവും പുതിയ പ്രീമിയം സെറ്റിന് Limited Time Offer

Updated on 30-Jun-2025
HIGHLIGHTS

സാംസങ് എസ്25 അൾട്രാ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ഈ ബേസിക് മോഡൽ മികച്ച ചോയിസാണ്

12 ജിബി + 512 ജിബി വേരിയന്റിനാണ് ആമസോണിൽ കിഴിവ്

ഗാലക്സി S25 ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഒക്ടാ-കോർ പ്രോസസറാണുള്ളത്

512GB സ്റ്റോറേജുള്ള Samsung Galaxy S25 നിങ്ങൾക്ക് മികച്ച ഡിസ്കൌണ്ടിൽ വാങ്ങാം. ആമസോണിൽ സ്മാർട്ഫോണിനായി അതിഗംഭീരമായ ഓഫർ അനുവദിച്ചു. ഇതൊരു പരിമിതകാല ഓഫറായതിനാലും, വളരെ ജനപ്രിയമായ പ്രീമിയം സെറ്റായതിനാലും സ്റ്റോക്ക് പെട്ടെന്ന് അവസാനിച്ചേക്കും. അതിനാൽ സാംസങ് ഗാലക്സി എസ്25 5ജിയുടെ ഓഫർ മാക്സിമം പ്രയോജനപ്പെടുത്തൂ…

Samsung Galaxy S25 ഓഫർ

സാംസങ് എസ്25 അൾട്രാ വാങ്ങാൻ ബജറ്റില്ലാത്തവർക്ക് ഈ ബേസിക് മോഡൽ മികച്ച ചോയിസാണ്. സാംസങ് ഗാലക്‌സി S25 12 ജിബി + 512 ജിബി വേരിയന്റിനാണ് ആമസോണിൽ കിഴിവ്. 92,999 രൂപയാണ് ഒറിജിനൽ വില. ഈ പ്രീമിയം സാംസങ് ഫോണിന്റെ ആമസോണിലെ ഇപ്പോഴത്തെ വില 70,275 രൂപയാണ്. ഫ്ലിപ്കാർട്ടിൽ സ്മാർട്ഫോൺ 79,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

വിവിധ ബാങ്ക് കാർഡുകൾക്ക് 1250 രൂപ വരെ ഇളവ് ലഭിക്കുന്നതാണ്. 3,407 രൂപയ്ക്ക് ഗാലക്സി എസ്25 ഇഎംഐയിൽ വാങ്ങാം. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ കൂടുതൽ ഇളവ് നേടാം. 66,200 രൂപയ്ക്ക് എക്സ്ചേഞ്ചിൽ ഫോൺ സ്വന്തമാക്കാം. എന്നാൽ മാറ്റി വാങ്ങുന്ന ഫോണിന് ക്വാളിറ്റിയും മോഡലും അനുസരിച്ച് എക്സ്ചേഞ്ച് ഡീലിൽ വ്യത്യാസം വരുന്നു.

സാംസങ് ഗാലക്സി S25 ഫീച്ചറുകൾ എന്തൊക്കെയാണ്?

ഗാലക്സി S25 ഫോണിന് 6.2 ഇഞ്ച് വലിപ്പമുള്ള ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, 2600 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്.

സാംസങ് ഗാലക്സി S25-ൽ 4000 mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 5W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.

സാംസങ് ഗാലക്സി S25-ൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയുമുണ്ട്. ഫോണിലെ ടെലിഫോട്ടോ ക്യാമറ 10MP ആണ്. ഈ പിൻ ക്യാമറ 8K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. സാംസങ് സെറ്റിന് മുൻവശത്ത്, 12MP സെൽഫി ക്യാമറയുണ്ട്.

ഗാലക്സി S25 ഫോണിൽ ഏറ്റവും പുതിയതും ശക്തവുമായ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഒക്ടാ-കോർ പ്രോസസറാണുള്ളത്. ഗെയിമിംഗ്, മൾട്ടിടാസ്കിംഗ്, AI സപ്പോർട്ട് എന്നിവയെല്ലാം ഈ പ്രോസസർ പിന്തുണയ്ക്കുന്നു.

Also Read: 50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ദിവസങ്ങൾക്കുള്ളിൽ, പ്രത്യേകതകളും വില വിവരങ്ങളും…

ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7ആണ്. ഏഴ് വർഷത്തെ OS അപ്‌ഗ്രേഡുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് ഓഫർ ചെയ്യുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :