LG യുടെ ഒരു തകർപ്പൻ സ്മാർട്ട് ഫോൺ X സ്കിൻ

HIGHLIGHTS

LG യുടെ സ്മാർട്ട് മോഡലുകൾ തിരിച്ചെത്തുന്നു

LG യുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു .LG X സ്കിൻ എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ച് IPS LCD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .Android OS, v6.0 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത്.

Quad-core 1.3 GHz പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക് നൽകിയിരിക്കുന്നത് .1.5 GB റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ടും ഇതിനുണ്ട് .2100 mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .അടുത്ത ആഴ്ചമുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന .ഇതിന്റെ വില 13400 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :