ലെനോവോയുടെ കിടിലൻ സ്മാർട്ട് ഫോൺ A6600
ലെനോവോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 4G സ്മാർട്ട് ഫോൺ
ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട് മോഡൽ വിപണിയിൽ എത്തിച്ചു .ലെനോവോ a 6600 എന്നമോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞചിലവിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ലെനോവോയുടെ ഈ സ്മാർട്ട് ഫോൺ നോക്കാവുന്നതാണ് .ഇതിന്റെ വില 6999 രൂപ.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Survey5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.5GHz മീഡിയ ടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ LED ഫ്‌ളാഷോടുകൂടിയ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .32 ജിബിവരെ മെമ്മറി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കാവുന്നതാണ് .2300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ വില 6999 രൂപയാണ് .
Experienced Social Media And Content Marketing Specialist View Full Profile
