ലെനോവയുടെ A6 നോട്ട് ഇപ്പോൾ 6999 രൂപയ്ക്ക്

HIGHLIGHTS

ലെനോവയുടെ A6 നോട്ട് ഇപ്പോൾ 6999 രൂപയ്ക്ക്

 

Digit.in Survey
✅ Thank you for completing the survey!

7000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .7999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .എന്നാൽ ഇപ്പോൾ ഓഫറുകളിൽ ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും 6999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ലെനോവയുടെ A6 നോട്ട് 

6.1  ഇഞ്ചിന്റെ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ  19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .14 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .പിന് ഭാഗത്തായാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് .

ഡ്യൂവൽ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കളുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഈ മോഡലുകൾക്കുള്ളത് .

കൂടാതെ മൈക്രോ SD കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബ്ലാക്ക് കൂടാതെ ബ്ലൂ എന്നി നിറങ്ങളിലായാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ വിപണിയിലെ വില വരുന്നത് 6999 രൂപയാണ് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ദീപാവലി ഓഫറുകളിലൂടെ 6999 രൂപയ്ക്ക് കൂടാതെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എക്സ്ചേഞ്ച് ഓഫറുകളും ഇതിനുണ്ട് .

Experienced Social Media And Content Marketing Specialist View Full Profile