ലെനോവയുടെ A6 നോട്ട് ഇന്ന് വിപണിയിൽ എത്തുന്നു
ലെനോവയുടെ ഏറ്റവും പുതിയ A6 നോട്ട് സ്മാർട്ട് ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഉച്ചയ്ക്ക് 12മണി മുതൽ ലോഞ്ച് ഇവന്റ് നടക്കുന്നതായിരിക്കും .ലൈവ് ഇവന്റ് ഫ്ലിപ്പ്കാർട്ടിലൂടെ കാണുവാനും സാധിക്കുന്നതാണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4000mAhന്റെ ബാറ്ററി ലൈഫ് തന്നെയാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
SurveyLENOVO A6 NOTE-സവിശേഷതകൾ
6.1 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . MediaTek Helio P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .14 മണിക്കൂർ വരെയാണ് ഇതിന്റെ വീഡിയോ പ്ലേ ബാക്ക് കമ്പനി പറയുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കളുള്ളത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് ,
Experienced Social Media And Content Marketing Specialist View Full Profile
