lava play ultra launched india 64mp sony camera
1TB സ്റ്റോറേജ് സപ്പോർട്ട് ചെയ്യുന്ന Lava Play Ultra ഇന്ത്യയിൽ പുറത്തിറങ്ങി. 64MP Sony ക്യാമറയുള്ള ലാവ പ്ലേ അൾട്രാ സ്മാർട്ഫോണാണിത്. 13,999 രൂപയിൽ ആരംഭിക്കുന്ന Lava 5G ഹാൻഡ്സെറ്റാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്.
ലാവ പ്ലേ അൾട്രായിൽ ഹൈബ്രിഡ് സ്ലോട്ട് കൊടുത്തിരിക്കുന്നു. ബജറ്റ് വിലയിലുള്ള ഫോണാണെങ്കിലും ഡ്യുവൽ സിം സപ്പോർട്ട് ലഭിക്കും. അതും 5G + 5G കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന സിം സ്ലോട്ടാണ് ഇതിലുള്ളത്. ഇത് ശരിക്കും 5ജി ഫോണുകൾ നോക്കുന്നവർക്ക് ഡബിൾ ലോട്ടറിയാണ്. ഈ ലാവ സ്മാർട്ഫോൺ 6GB, 8GB എന്നീ റാം വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. ഇതിന് 128GB UFS 3.1 സ്റ്റോറേജിന്റെ സപ്പോർട്ടുണ്ട്. കൂടുതൽ ആപ്പുകളും ഫയലുകളും സൂക്ഷിക്കേണ്ടവർക്ക് സ്മാർട്ഫോൺ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാവുന്നതാണ്.
ഈ ലാവ ഫോണിൽ 64MP സോണി IMX682 പ്രൈമറി സെൻസറുണ്ട്. കൂടാതെ ഡ്യുവൽ സെൻസറിൽ 5MP മാക്രോ ലെൻസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് മുൻവശത്ത് 13MP ക്യാമറയാണുള്ളത്. ഈ 5ജി സ്മാർട്ഫോണിൽ നൈറ്റ് മോഡ്, HDR, പനോരമ, പോർട്രെയിറ്റ്, ബ്യൂട്ടി, പ്രോ മോഡ്, പ്രോ വീഡിയോ, സ്ലോ മോഷൻ, ടൈം ലാപ്സ് പോലുള്ള ക്യാമറ ഫീച്ചറുകളുണ്ട്. കൂടാതെ ഡോക്യുമെന്റ് സ്കാനിംഗ്, ഗൂഗിൾ ലെൻസ്, ഡ്യുവൽ വ്യൂ വീഡിയോ, മാക്രോ ഫോട്ടോഗ്രാഫി, ഫിൽട്ടറുകൾ, AR സ്റ്റിക്കറുകൾ, QR കോഡ് സ്കാനിംഗ് പോലുള്ള ഫീച്ചറുകളും ഇതിനുണ്ട്.
5000mAh ലിഥിയം-പോളിമർ ബാറ്ററിയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ഏകദേശം 83 മിനിറ്റിനുള്ളിൽ ഇത് ഫുൾ ചാർജാകുമെന്നാണ് . 45 മണിക്കൂർ വരെ ടോക്ക് ടൈം, 510 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം എന്നിവ ഇതിലുണ്ട്. ലാവ പ്ലേ അൾട്രായിൽ ഏകദേശം 650 മിനിറ്റ് യൂട്യൂബ് പ്ലേബാക്ക് സപ്പോർട്ടുമുണ്ട്. ഇനി സ്മാർട്ഫോണിന്റെ മറ്റ് ഫീച്ചറുകളും നോക്കാം.
ലാവ പ്ലേ അൾട്രാ ഫീച്ചറുകൾ: 4nm 2.5 GHz മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രൊസസറാണ് പ്ലേ അൾട്രായിലുള്ളത്. 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫ്ലാറ്റ് AMOLED ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ആർട്ടിക് ഫ്രോസ്റ്റ്, ആർട്ടിക് സ്ലേറ്റ് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. പൊടി, സ്പ്ലാഷ് പ്രതിരോധിക്കാനായി IP64 റേറ്റിങ് ഇതിലുണ്ട്. കണക്റ്റിവിറ്റിയിലേക്ക് വന്നാൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.2, ഒടിജി സപ്പോർട്ട് ഇതിൽ ലഭിക്കും. അതുപോലെ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി ഫോൺ ചാർജിങ് സാധ്യമാകും.
6ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 14999 രൂപയാണ് വില. എന്നാൽ 1000 രൂപയുടെ ഡിസ്കൌണ്ട് ICICI, SBI, HDFC ബാങ്ക് കാർഡുകളിലൂടെ നേടാം. 13999 രൂപയ്ക്ക് ഫോൺ ലഭിക്കും. 16,499 രൂപയാണ് 8ജിബി റാമും 128 ജിബി സ്റ്റോറേജുള്ള ഹാൻഡ്സെറ്റിന് ചെലവാകുക. ഇതിനും 1000 രൂപയുടെ ഇളവ് ICICI, SBI, HDFC ബാങ്ക് കാർഡിലൂടെ ലഭിക്കും. ഇങ്ങനെ സ്മാർട്ഫോൺ 15999 രൂപയ്ക്ക് സ്വന്തമാക്കാം. ഓഗസ്റ്റ് 25 മുതൽ ലാവ പ്ലേ അൾട്രായുടെ വിൽപ്പന ആരംഭിക്കും.