Lava New Phones: 5000mAh ബാറ്ററിയും, 50MP ക്യാമറയുമായി ലാവയുടെ സ്റ്റോം പ്ലേയും, സ്റ്റോം ലൈറ്റും ഇന്ത്യയിൽ…

Updated on 13-Jun-2025
HIGHLIGHTS

ലാവ സ്റ്റോം ലൈറ്റ്, ലാവ സ്റ്റോം പ്ലേ ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്

5G കണക്റ്റിവിറ്റിയും, 10000 രൂപയ്ക്ക് താഴെ വിലയുള്ളതുമായ ഫോണുകളാണിവ

രണ്ട് ലാവ സ്മാർട്ഫോണുകളിലും ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്

Lava New Phones: 5000mAh ബാറ്ററിയുള്ള രണ്ട് സ്മാർട്ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു. Lava Storm Play, Lava Storm Lite എന്നീ ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 5G കണക്റ്റിവിറ്റിയും, 10000 രൂപയ്ക്ക് താഴെ വിലയുള്ളതുമായ ഫോണുകളാണിവ. ലാവ സ്റ്റോം ലൈറ്റ്, ലാവ സ്റ്റോം പ്ലേ സ്മാർട്ഫോണുകളുടെ ഫീച്ചറുകളും വിലയുമിതാ…

Lava Storm Play ഫീച്ചറുകളും വിലയും

ലാവ സ്റ്റോം പ്ലേയിൽ 6.75 ഇഞ്ച് HD+ നോച്ച് ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7060 ആണ് ഫോണിലെ പ്രോസസർ. 6GB വരെ റാമും 128GB സ്റ്റോറേജും ഫോണിനുണ്ട്.

ട്രിപ്പിൾ റിയർ ക്യാമറയാണ് ലാവ സ്റ്റോം 50MP പ്രൈമറി ഷൂട്ടറും 2MP സെക്കൻഡറി ലെൻസും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമുണ്ട്. മുൻവശത്ത്, 8MP സെൽഫി ക്യാമറയുമുണ്ട്.

18W ചാർജിംഗുള്ള 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സിംഗിൾ സ്പീക്കറും ഫോണിലുണ്ട്.

Lava Storm Play 5G And Lava Storm Lite 5G

ആമസോൺ വഴിയാണ് ലാവ സ്റ്റോം പ്ലേയുടെ വിൽപ്പന. ജൂൺ 19 മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു. 9999 രൂപ മുതലാണ് വില. സൌജന്യമായി ഹോം സർവ്വീസ് സപ്പോർട്ട് കമ്പനി വാഗ്ദാനം ചെയ്യുന്നു.

ലാവ സ്റ്റോം Lite ഫീച്ചറുകളും വിലയും

6.75 ഇഞ്ച് HD+ നോച്ച് ഡിസ്‌പ്ലേയുള്ളതാണ് ലാവ സ്റ്റോം ലൈറ്റ്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന് പെർഫോമൻസ് തരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6400 പ്രോസസറാണ്. 4GB റാമും 128GB വരെ സ്റ്റോറേജ് സപ്പോർട്ടുമുണ്ട്.

50MP പ്രൈമറി ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമുള്ളതാണ് ഫോൺ. Sony IMX752 സെൻസറാണ് പ്രൈമറി ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സപ്പോർട്ടുണ്ട്. അതുപോലെ സ്മാർട്ഫോണിൽ സിംഗിൾ സ്പീക്കറും കൊടുത്തിരിക്കുന്നു.

ലാവ സ്റ്റോം ലൈറ്റിന്റെ ബാറ്ററി 5,000 mAh ആണ്. ഇത് 15W ചാർജിങ് സപ്പോർട്ടുള്ള സ്മാർട്ഫോണാണ്.

ജൂൺ 24 മുതൽ സ്റ്റോം ലൈറ്റ് വിൽപ്പനയ്‌ക്കെത്തും. ലൈറ്റ് വേർഷന്റെ വില 7999 രൂപയാണ്. ആമസോണിലൂടെ ഫോൺ പർച്ചേസിന് ലഭ്യമാണ്. ഇന്ത്യയിലുടനീളമായി ഫ്രീ- ഹോം സർവ്വീസ് ലാവ സ്റ്റോം ലൈറ്റിനും ലഭിക്കും.
രണ്ട് ലാവ സ്മാർട്ഫോണുകളിലും ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണ് ഉപയോഗിച്ചിട്ടുള്ളത്. സാധാരണയുള്ള റീട്ടെയിൽ സപ്പോർട്ടും ലാവയുടെ പുത്തൻ ഫോണുകൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Samsung Vision AI QLED TV നിങ്ങൾക്ക് 52000 രൂപയ്ക്ക് ലഭിക്കും, ഇങ്ങനെ വാങ്ങുന്നെങ്കിൽ….

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :