lava bold 2 5g
ബജറ്റ് വിലയിൽ കരുത്തുറ്റ ഫീച്ചറുകളുമായി Lava Bold 2 5G ലോഞ്ച് ചെയ്തു. സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും 12000 രൂപ റേഞ്ചിൽ വാങ്ങാവുന്ന സ്മാർട്ട് ഫോണാണ് ഇന്ത്യയിൽ വിപണിയിൽ അവതരിപ്പിച്ചത്. കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും 5000mAh ബാറ്ററിയും ക്ലീൻ സോഫ്റ്റ് വെയറും ലാവ ബജറ്റ് ഫോണിന്റെ സവിശേഷതകളാണ്.
കുറഞ്ഞ ചിലവിൽ ഒരു 5G ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ ഫോൺ പരിചയപ്പെടണം. ലാവ ബോൾഡ് 2 5ജിയുടെ ഫോണിന്റെ പ്രധാന 4 ഫീച്ചറുകളും ഇന്ത്യയിലെ വിലയും പരിശോധിക്കാം.
Also Read: ZEBRONICS 7.2.4 Dolby Atmos സൗണ്ട് ബാറിന് ആമസോൺ EPL സെയിലിൽ വൻ വിലക്കുറവ്
7.55mm കനമുള്ള ഫോണാണ് ലാവ ബോൾഡ് 2 5ജി. ഇതിൽ IP64 റേറ്റിങ് ഡ്യൂറബിലിറ്റിയുണ്ട്. ലാവ ബോൾഡ് 2 5ജിയിൽ ഇൻഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. USB ടൈപ്പ് സി ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു.
5G SA/ NSA, ഡ്യുവൽ 4G VoLTE സപ്പോർട്ട് ഈ ലാവ ഹാൻഡ്സെറ്റിനുണ്ട്. ഇതിൽ Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS കണക്റ്റിവിറ്റി ഫീച്ചറുകളുമുണ്ട്. ഇതിൽ USB ടൈപ്പ്-സി ചാർജിങ് സപ്പോർട്ട് ലഭിക്കുന്നു.
ഫെതർ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് രണ്ട് നിറങ്ങളിലാണ് ലാവ സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ഈ ലാവ ബോൾഡ് 2 5ജിയുടെ ഇന്ത്യയിലെ വില 12999 രൂപയാകുന്നു. 6 ജിബി + 128 ജിബി മോഡലിനാണ് ഇതിന് വില. ബാങ്ക്, കൂപ്പൺ ഓഫറുകൾ ഉൾപ്പെടെയുള്ള വിലയാണിത്. ലാവയുടെ പുത്തൻ ഫോണിന്റെ വിൽപ്പന മാർച്ച് 19 മുതൽ ആമസോണിലൂടെ ആരംഭിക്കും.