Lava Agni 4 Specifications
ഇന്ത്യക്കാർക്ക് വേണ്ടി മികച്ച പെർഫോമൻസ് തരുന്ന പുതിയ 5G സ്മാർട്ട് ഫോൺ എത്തി. 5,000mAh ബാറ്ററിയും 50MP ഫ്രണ്ട് ക്യാമറയുമുള്ള Lava Agni 4 ഫോണാണ് പുറത്തിറക്കിയത്. അലൂമിനിയം അലോയ് മെറ്റൽ ഫ്രെയിമിൽ നിർമിച്ചിരിക്കുന്ന ഫോൺ ഡ്യൂറബിലിറ്റിയിലും മികച്ചതാണ്. പുതിയതായി എത്തിയ മിഡ് റേഞ്ച് ബജറ്റ് ഫോൺ നിങ്ങൾക്ക് അനുയോജ്യമാണോ?
ലാവ അഗ്നി 4 സ്മാർട്ഫോണിൽ 6.67 ഇഞ്ച് ഫ്ലാറ്റ് AMOLED സ്‌ക്രീനാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 2,400 nits വരെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. സ്‌ക്രീനിൽ കോർണിംഗ് ഗൊറില്ല പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. ആൻഡ്രോയിഡ് 15 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
ഈ സ്മാർട്ഫോൺ അലുമിനിയം അലോയ് മെറ്റൽ ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. ഫോണിന് പിന്നിൽ മാറ്റ് AG ഗ്ലാസും നൽകിയിരിക്കുന്നു. ഡ്രോപ്പ് പ്രൊട്ടക്ഷനായി സൂപ്പർ ആന്റി-ഡ്രോപ്പ് ഡയമണ്ട് ഫ്രെയിം ഇതിനുണ്ട്. IP64 റേറ്റിങ്ങുള്ളതിനാൽ പൊടിയും സ്പ്ലാഷ് പ്രതിരോധവും ഇതിനുണ്ട്. ലാവ അഗ്നി 4 സ്മാർട്ഫോണിൽ വെറ്റ് ടച്ച് കൺട്രോൾ ഫീച്ചറുമുണ്ടെന്നാണ് പറയുന്നത്.
സ്മാർട്ഫോണിന് പെർഫോമൻസ് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ്. 8 ജിബി എൽപിഡിഡിആർ 5 എക്സ് റാമും 256 ജിബി യുഎഫ്എസ് 4.0 സ്റ്റോറേജുമായി ഇത് ജോഡിയാക്കിയിരിക്കുന്നു.
66W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. 5,000mAh ബാറ്ററിയാണ് ലാവ അഗ്നി 4-ലുള്ളത്. 19 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ലാവ അഗ്നി 4 ന് ഡ്യുവൽ റിയർ ക്യാമറ യൂണിറ്റുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ഈ ലാവ 5ജി ഹാൻഡ്സെറ്റിലുണ്ട്. 50-മെഗാപിക്സൽ പ്രൈമറി ക്യാമറയും 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷനുള്ള (EIS) സെൻസറാണുള്ളത്.
50-മെഗാപിക്സൽ ഫ്രണ്ട്-ഫേസിംഗ് ക്യാമറയാണ് ഹാൻഡ്സെറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ഫ്രണ്ട് ക്യാമറയും, റിയർ ക്യാമറയും 4K 60fps വരെ വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
വിവിധ എഐ ഫീച്ചറുകളും ലാവ അഗ്നി 4 ഫോണിലുണ്ട്. ലാവയുടെ തന്നെ വായു AI ഇതിലുണ്ട്. വോയ്‌സ് കമാൻഡുകൾ വഴി സിസ്റ്റം-ലെവൽ കൺട്രോൾ സാധ്യമാണ്. AI Photo എഡിറ്റർ, എഐ ടെക്സ്റ്റ് ട്രാൻസ്ലേറ്റർ തുടങ്ങിയ ഫീച്ചറുകളെ ഫോൺ പിന്തുണയ്ക്കുന്നു.
കണക്റ്റിവിറ്റിയിലേക്ക് വന്നാൽ 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത് 5.4 ഓപ്ഷനുകളുണ്ട്. USB 3.2 ടൈപ്പ്-സി ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ലാവ IR ബ്ലാസ്റ്ററും ഉൾപ്പെടുത്തിയിരിക്കുന്നു. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും മൈക്രോഫോണും ഇതിലുണ്ട്.
Also Read: വെറും 10000 രൂപയ്ക്ക് TATA QLED TV? വീട്ടിലേക്ക് ചെറിയ ടിവി നോക്കുന്നവർക്ക് 2025 മോഡൽ
8 ജിബി റാമും 256 ജിബി സ്റ്റോറേജുള്ള ലാവ അഗ്നി 4 ഫോണാണിത്. ഒരൊറ്റ വേരിയന്റിലാണ് ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. ഇന്ത്യയിൽ 24,999 രൂപയാണ് വില. 2000 രൂപയുടെ ബാങ്ക് കിഴിവും കൂടി ചേർത്ത് 22,999 രൂപയ്ക്ക് ഇത് വാങ്ങാം. 8GB + 256GB സ്റ്റോറേജാണ് ഇതിനുള്ളത്.
ഫാന്റം ബ്ലാക്ക്, ലൂണാർ മിസ്റ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് ലഭിക്കുന്നു. നവംബർ 25 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി ലാവ ലഭ്യമാണ്.