Lava Agni 4 വരും മുമ്പേ 50MP Triple AI ക്യാമറ ലാവ അഗ്നി 3 വില വെട്ടിക്കുറച്ചു

Updated on 12-Nov-2025

നവംബർ 20 വ്യാഴാഴ്ച ഇന്ത്യൻ വിപണിയിലേക്ക് Lava Agni 4 വരികയാണ്. സ്റ്റൈലിഷ് ഡിസൈനിലുള്ള ലാവയുടെ ലോഞ്ചിന് മുന്നേ ഫോണിന്റെ മുൻഗാമി വിലക്കുറവിൽ വിൽക്കുന്നു. 50MP Triple AI ക്യാമറയുള്ള ലാവ അഗ്നി 3 5G ഫോണിനാണ് ഡിസ്കൗണ്ട്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ Amazon ആണ് വമ്പിച്ച ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Lava Agni 3 Price Discount

8GB+128GB സ്റ്റോറേജുള്ള ലാവ അഗ്നി 3 5ജി ഫോണിനാണ് ഇളവ്. ഈ ലാവ സ്മാർട്ഫോണിന് 25,499 രൂപയാണ് വില. ഇതിന് 33 ശതമാനം ഡിസ്കൗണ്ട് ആമസോൺ അനുവദിച്ചിരിക്കുന്നത്. 9000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ലാവ അഗ്നി 3 ഫോണിന് ലഭ്യമാണ്. 16,999 രൂപയ്ക്ക് ഇത് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇത്രയും കുറഞ്ഞ വിലയിൽ പവർഫുൾ ബാറ്ററിയും, മികച്ച ക്യാമറയുമുള്ള ഫോൺ ലഭിക്കുന്നത് അപൂർവ്വമാണ്. 500 രൂപ മുതൽ 2000 രൂപ വരെ കിഴിവ് ആമസോണിൽ നിന്ന് നേടാം. ആക്സിസ് ബാങ്ക് കാർഡുകൾക്കും, ഓൾ ബാങ്ക് കാർഡുകൾക്കും ഓഫർ ലഭിക്കുന്നതാണ്. 824 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ലാവ അഗ്നി 3 സ്മാർട്ഫോൺ പ്രത്യേകത എന്തെല്ലാം?

6.78 ഇഞ്ച് 1.5K AMOLED സ്ക്രീനാണ് ഫോണിലുള്ളത്. ഇതിന്റെ സ്ക്രീനിന് 1200×2652 പിക്സൽ റെസല്യൂഷനും, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും, 120 Hz റിഫ്രഷ് റേറ്റും സ്ക്രീനിനുണ്ട്. സ്മാർട്ഫോണിന് പിൻ പാനലിൽ 1.74 ഇഞ്ച് AMOLED ടച്ച്‌സ്‌ക്രീൻ നൽകിയിട്ടുണ്ട്. എന്തിനാണ് ഈ പിൻപാനലിലെ ടച്ച് സ്ക്രീനെന്ന് അറിയണ്ടേ?

ടൈമറുകൾ അല്ലെങ്കിൽ അലാറങ്ങൾ സെറ്റ് ചെയ്യാനും, പിൻ ക്യാമറ ഉപയോഗിച്ച് സെൽഫികൾ എടുക്കാനും, കോളുകൾ സ്വീകരിക്കാനുമെല്ലാമാണ് ഈ റിയർ സ്ക്രീൻ.

ഈ ലാവ സ്മാർട്ഫോണിൽ 4nm മീഡിയാടെക് ഡൈമൻസിറ്റി 7300X പ്രൊസസറുണ്ട്. ഇത് 8GB LPDDR5 റാമുമായി ജോഡിയാക്കി ഫോണിന് ശക്തി നൽകുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ളതാണ് ഫോണിലെ പ്രൈമറി ക്യാമറ. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്കൊപ്പം 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയുമുണ്ട്. 3x ഒപ്റ്റിക്കൽ സൂമും EIS സപ്പോർട്ടുമുള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയുമുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി EIS പിന്തുണയ്ക്കുന്ന 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

ഈ ലാവ സ്മാർട്ഫോണിൽ 5G, 4G LTE, Wi-Fi 6E, ബ്ലൂടൂത്ത് 5.4, GPS, NavIC കണക്റ്റിവിറ്റിയുണ്ട്. സ്മാർട്ഫോൺ USB ടൈപ്പ്-സി കണക്ഷനുള്ള ഫോണാണ്. ലാവ അഗ്നി 3 5ജിയിൽ ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള രണ്ട് സ്റ്റീരിയോ സ്പീക്കറുകളുണ്ട്.

Lava Agni 4 Launch India

Lava Agni 4 Launch Confirmed

ഈ ലാവ 5ജി സ്മാർട്ട്‌ഫോൺ നവംബർ 20 ന് ലോഞ്ച് ചെയ്യും. വരാനിരിക്കുന്ന അഗ്നി സീരീസ് സ്മാർട്ട്‌ഫോൺ പൂർണമായും ഇന്ത്യയിൽ ഡിസൈൻ ചെയ്‌തതാണ്. അതുപോലെ ഇന്ത്യയിൽ വികസിപ്പിച്ചതും നിർമ്മിച്ചതും ആണെന്ന് കമ്പനി അവകാശപ്പെടുന്നു.

Also Read: ആദായ വിൽപ്പന! Dual 32MP Selfie ക്യാമറ XIAOMI 14 Civi ബ്ലൂ പകുതി വിലയ്ക്ക്

ലാവ അഗ്നി 4 5ജിയുടെ വില എത്രയാകും?

ആമസോൺ വഴിയാണ് സ്മാർട്ഫോൺ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ലോഞ്ച് വിവരങ്ങളും മറ്റും അറിയാൻ ഡിജിറ്റ് മലയാളം ഫോളോ ചെയ്യാം. ഈ പുത്തൻ സ്മാർട്ഫോൺ 25000 രൂപയ്ക്ക് താഴെ വിലയുള്ളതാകുമെന്നാണ് റിപ്പോർട്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :