iPhone 15, Oneplus 12 offer: ഏറ്റവും പുതിയ പ്രീമിയം 5G ഫോണുകൾക്ക് വിലക്കുറവ്

Updated on 07-Feb-2024
HIGHLIGHTS

ഏറ്റവും പുതിയ Apple ഫോണാണ് ഐഫോൺ 15

കഴിഞ്ഞ മാസം എത്തിയ വൺപ്ലസ് പ്രീമിയം ഫോണാണ് വൺപ്ലസ് 12

ഈ 2 കിടിലൻ ഫോണുകളുമാണ് ഇപ്പോൾ ഓഫറുള്ളത്

iPhone 15, Oneplus 12 എന്നീ പുതിയ പ്രീമിയം ഫോണുകൾ വിലക്കിഴിവിൽ. ഏറ്റവും പുതിയ Apple ഫോണാണ് ഐഫോൺ 15. അതുപോലെ കഴിഞ്ഞ മാസം എത്തിയ വൺപ്ലസ് പ്രീമിയം ഫോണാണ് വൺപ്ലസ് 12. ഈ 2 കിടിലൻ ഫോണുകളുമാണ് ഇപ്പോൾ വിലക്കിഴിവിൽ ലഭിക്കുന്നത്.

iPhone 15, Oneplus 12 ഓഫറുകൾ

ആമസോണിലും വിജയ് സെയിൽസിലും ഓഫറുകളുണ്ട്. വേറെയും പ്ലാറ്റ്‌ഫോമുകളിൽ ഓഫർ ലഭിക്കുന്നതാണ്. നിരവധി 5G ഫോണുകൾക്ക് കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ ഹൈ-എൻഡ് ഫോണുകൾക്കാണ് കിഴിവ് ലഭിക്കുന്നത്. പ്രീമിയം 5G ഫോണുകളുടെ ആകർഷകമായ ഡീലുകളെ കുറിച്ച് അറിയാം.

iPhone 15 ഓഫർ

iPhone 15 ഓഫർ ഇങ്ങനെ

വിജയ് സെയിൽസിൽ ഐഫോൺ 15 മികച്ച ഓഫറിൽ ലഭിക്കുന്നു. 71,155 രൂപയാണ് ഇപ്പോൾ ഫോണിന്റെ വില. ഇത് ബാങ്ക് ഓഫറുകൾ ഒന്നും ഉൾപ്പെടാത്ത ഓഫറാണ്. ഐഫോൺ 15ന്റെ സ്റ്റാൻഡേർഡ് പതിപ്പിനാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടുതൽ ഡിസ്കൌണ്ടുകൾക്കായി ബാങ്ക് ഓഫറുകൾ കൂടി പരിശോധിക്കാം.

വിജയ് സെയിൽസ് HDFC ബാങ്ക് ക്രെഡിറ്റ് കാർഡിന് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ 4,000 രൂപയുടെ അധിക കിഴിവാണ് ഐഫോൺ 15ന് ലഭിക്കുക. ഇത് കൂടി ഉൾപ്പെടുത്തിയാൽ 67,155 രൂപയായി വില കുറയും.

ഐഫോൺ 15 പ്രോയ്ക്ക് ഇപ്പോൾ ആമസോണും ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 128 ജിബി സ്റ്റോറേജുള്ള ഐഫോൺ 15 പ്രോ വിലക്കിഴിവിൽ വാങ്ങാം. ഈ മോഡൽ 1,27,990 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. ശരിക്കുള്ള 15 പ്രോയുടെ വില 1,34,900 രൂപയാണ്. ഇതിനാണ് 10,000 രൂപയോളം വിലക്കുറവ് നൽകിയിട്ടുള്ളത്. iPhone 15 Pro ഓഫർ, Click here

OnePlus 12 വിലക്കിഴിവ്

വൺപ്ലസ് 12 ജനുവരി 13നാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇക്കഴിഞ്ഞ ആഴ്ച ഫോണിന്റെ ആദ്യ സെയിലും നടത്തി. ഇപ്പോൾ ഈ പ്രീമിയം ഫോൺ ഓഫറിൽ വാങ്ങാനാകും.

OnePlus 12 ഓഫർ

ആമസോൺ OneCard ക്രെഡിറ്റ് കാർഡിലൂടെ ലാഭത്തിൽ ഫോൺ വാങ്ങാം. ഇതിന് 2,000 രൂപയുടെ കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിലക്കിഴിവുണ്ട്. ഇതിലൂടെ നിങ്ങൾക്ക് ബാങ്ക് ഓഫറുകളും അഡീഷണലായി ലഭിക്കും. ഇത് അത്ര വലിയ ഓഫറല്ല. എന്നാൽ ഈ ഓഫറും ഇനി സമീപഭാവിയിലൊന്നും ലഭിച്ചെന്ന് വരില്ല. Click to Know More

READ MORE: OnePlus Earbuds: വൺപ്ലസ് 12-നൊപ്പം വന്ന OnePlus Buds 3 TWS ഇതാ സെയിൽ തുടങ്ങി…

ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ കൂടുതൽ ഡിസ്കൌണ്ട് ലഭിക്കും. അതായത് 64,999 രൂപയുടെ ഫോൺ 2000 രൂപ വിലക്കുറവിൽ വാങ്ങാം. 62,999 രൂപയ്ക്ക് ഫോൺ വാങ്ങാം. നിങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ വഴിയും ഫോൺ വാങ്ങാവുന്നതാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :