Summer Offer: അടുത്തിടെ ഞെട്ടിച്ച 32MP ഫ്രണ്ട് ക്യാമറ iQOO Neo 10R 5G 24000 രൂപയ്ക്ക്, 1309 രൂപയ്ക്ക് EMI ഡീലും…

Updated on 06-May-2025
HIGHLIGHTS

യൂത്തിന്റെ പൾസറിഞ്ഞാണ് എപ്പോഴും ഐഖൂ സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നത്

സ്റ്റൈലിഷ് ഡിസൈനും കളറും പിന്നെ ഉഗ്രൻ പെർഫോമൻസുമുള്ള ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്?

എങ്കിലിതാ iQOO Neo 10R 5G ഇപ്പോൾ വാങ്ങാം, വിലക്കിഴിവിൽ സമ്മർ ഓഫറിൽ

സ്റ്റൈലിഷ് ഡിസൈനും കളറും പിന്നെ ഉഗ്രൻ പെർഫോമൻസും, ഇങ്ങനെയൊരു സ്മാർട്ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ അടുത്തിടെ പുറത്തിറങ്ങി iQOO Neo 10R 5G തന്നെയാണ് ബെസ്റ്റ്. യൂത്തിന്റെ പൾസറിഞ്ഞാണ് എപ്പോഴും ഐഖൂ സ്മാർട്ഫോണുകൾ അവതരിപ്പിക്കുന്നത്. നിയോ സീരീസിൽ ആദ്യമായി എത്തിച്ച മിഡ് റേഞ്ച് സെറ്റിന് ഇപ്പോൾ കിടിലൻ ഓഫറുണ്ട്. ഐഖൂ സ്മാർട്ഫോണിന്റെ ഫീച്ചറുകളും ഒപ്പം സമ്മർ സ്പെഷ്യൽ ഓഫറും നോക്കാം.

iQOO Neo 10R 5G: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണ് ഐക്യുഒ നിയോ 10R. ഇതിൽ 1.5K റെസല്യൂഷനും, 144Hz വരെ അൾട്രാ-സ്മൂത്ത് റിഫ്രഷ് റേറ്റുമാണുള്ളത്. ഈ സ്മാർട്ഫോൺ 4,500 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുള്ളതാണ്.

iQOO Neo 10R

4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ആണ് പ്രോസസർ. മൾട്ടി ടാസ്കിങ്ങിനും ഗെയിമിങ്ങിനും വ്ളോഗിങ്ങിനും ഇത് കേമമാണ്. ഗെയിമിംഗ് അനുഭവത്തിനായി ഗെയിമിംഗ് മോഡും ഫോണിലുണ്ട്. 2,000Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റും, അഞ്ച് മണിക്കൂർ വരെ ദൈർഘ്യമുള്ള സെഷനുകൾക്കായി 90fps ഗെയിമിംഗ് മോഡും ഫോണിലുണ്ട്.

ഐഖൂ നിയോ 10R ഫോണിൽ ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള 50MP സോണി ക്യാമറയുണ്ട്.8MP അൾട്രാ-വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, 32MP സെൽഫി ക്യാമറയാണ് കൊടുത്തിട്ടുള്ളത്. 60fps-ൽ 4K വീഡിയോ സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.

6,400mAh ബാറ്ററിയാണ് ഐഖൂ ഈ സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത്. ഇത് 80W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണ്.

ഐഖൂ നിയോ 10R: സമ്മർ ഓഫർ വിശദമായി

ആമസോണിൽ മെയ് 1 മുതൽ ഗ്രേറ്റ് സമ്മർ സെയിൽ ആരംഭിച്ചു. ഇപ്പോൾ സമ്മർ സെയിൽ മെയ് 8 വരെ നീട്ടിയിരിക്കുന്നു. വൻ വിലക്കിഴിവിലാണ് പല റേഞ്ചുകളിലുള്ള സ്മാർട്ഫോണുകൾ ആമസോണിൽ വിറ്റുപോകുന്നത്. ഐഖൂവിന്റെ അടുത്തിടെ എത്തിയ നിയോ 10ആറും വിലക്കിഴിവുള്ള ഫോണുകളിലുണ്ട്.

8GB റാമും, 128GB സ്റ്റോറേജുമുള്ള ഐഖൂ സ്മാർട്ഫോണിന് ആമസോൺ സമ്മർ ഓഫർ നൽകുന്നു. ഫ്ലിപ്കാർട്ടിൽ ഫോണിന് വില 28,058 രൂപയാണ്. എന്നാൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 26,998 രൂപയ്ക്കാണ്.

Also Read: iQOO Neo 10 ടീസറെത്തി! 7000mAh ബാറ്ററി പവറും 16MP ഫ്രണ്ട് ക്യാമറയും പിന്നെ ഡിസൈനും സ്റ്റൈലാകും…

ഓഫർ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. 2000 രൂപ വരെ മൾട്ടിബാങ്ക് കാർഡ് പേയ്മെന്റിലൂടെ ലാഭിക്കാം. ഇങ്ങനെ 24,998 രൂപയ്ക്ക് 128ജിബി ഐഖൂ ഫോൺ സ്വന്തമാക്കാവുന്നതാണ്. 1,216.40 രൂപയ്ക്ക് ഫോണിന്റെ നോ-കോസ്റ്റ് ഇഎംഐ ഡീൽ ആരംഭിക്കുന്നു. 1,309 രൂപയ്ക്ക് സാധാരണ ഇഎംഐയിലൂടെയും ഐഖൂ സ്വന്തമാക്കാവുന്നതാണ്. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് സ്റ്റോക്ക് തീരുന്നതിന് മുന്നേ ആമസോണിൽ പർച്ചേസ് നടത്താം. ഐഖൂ നിയോ 10R വാങ്ങാനുള്ള ആമസോൺ ലിങ്ക്.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :