Lava Yuva 5G Launch: ബജറ്റ് ഫോൺ വാങ്ങുന്നവർക്ക് 50MP ക്യാമറയുള്ള New 5G Phone

Updated on 30-May-2024
HIGHLIGHTS

വിപണി കാത്തിരിക്കുന്ന Lava Yuva 5G ലോഞ്ച് ഉടൻ

ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ 5G ബജറ്റ് ഫോൺ പുറത്തിറങ്ങും

15,000 രൂപയിലും താഴെ വില വരുന്ന സ്മാർട്ഫോണാണിത്

ബജറ്റ് ഫോണുകളിൽ പേരുകേട്ട ലാവയുടെ പുതിയ പോരാളിയാണ് Lava Yuva 5G. ഇന്ത്യൻ വിപണി കാത്തിരിക്കുന്ന 15,000 രൂപയിലും താഴെ വില വരുന്ന സ്മാർട്ഫോണാണിത്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ലാവ യുവയുടെ ഇന്ത്യൻ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

മെയ് 30 വ്യാഴാഴ്ചയാണ് Lava Yuva 5G ലോഞ്ച് ചെയ്യുന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ 5G ബജറ്റ് ഫോൺ പുറത്തിറങ്ങും. ലാവ യുവ 5G-യിൽ എന്തെല്ലാം പ്രത്യേകതകളുണ്ടാകുമെന്ന് പരിശോധിക്കാം.

Lava Yuva 5G പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഫോട്ടോഗ്രാഫിയ്ക്ക് കൂടുതൽ അനുയോജ്യമായ ലാവ ഫോണായിരിക്കും ഇത്. AI ടെക്നോളജി ഉപയോഗിക്കുന്ന ക്യാമറ യൂണിറ്റായിരിക്കും കമ്പനി അവതരിപ്പിക്കുക. ബാറ്ററിയിലും ചാർജിങ്ങിലുമെല്ലാം ലാവ മികവുറ്റ പെർഫോമൻസ് തരുമെന്നാണ് സൂചന. ഫോണിനെ കുറിച്ച് ഇന്റർനെറ്റിൽ പ്രചരിക്കുന്ന ചില സ്പെസിഫിക്കേഷനുകൾ ഇവയാണ്.

Lava Yuva 5G ലോഞ്ച്

Lava Yuva 5G-യിൽ 50MP ക്യാമറ

50 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ലാവ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. വ്യത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഫോണിന്റെ പിൻവശത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. ക്യാമറയിൽ AI ബ്രാൻഡിങ് നൽകിയിട്ടുണ്ട്. അതിനാൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നിവയ്ക്ക് എഐ സപ്പോർട്ട് ഉറപ്പിക്കാം.

ഫോണിന്റെ ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലാണ്. എന്നാൽ ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ബജറ്റ് ഫോണിൽ ലഭിക്കാവുന്ന ഏറ്റവും മികച്ച ക്യാമറ ഫീച്ചറുകളാണിവ.

ഡിസൈനും മറ്റ് ഫീച്ചറുകളും

രണ്ട് നിറങ്ങളിലാണ് ലാവ യുവ 5G എത്തുന്നത്. ഡാർക്ക് ബ്ലൂ, ഡാർക്ക് ഗ്രീൻ എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളുണ്ടാകും. ഡിസൈനിലും അതിനാൽ ലാവ കാര്യമായി ശ്രദ്ധ കൊടുത്തിട്ടുണ്ട്.

Read More: OnePlus New Variant: OnePlus 12 മൂന്നാമൻ വരുന്നൂ… ഇന്ത്യയിൽ ഉടനെത്തും

ഫോണിനെ പവർഫുൾ ആക്കുന്നതിന് 5,000 mAh ബാറ്ററി ഉൾപ്പെടുത്തിയേക്കും. എന്നാൽ ഫോണിന്റെ ചാർജിങ്ങിനെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഡിസ്പ്ലേയും അതിൽ ഉപയോഗിക്കുന്ന ടെക്നോളജിയെ കുറിച്ചും ഇതുവരെ വ്യക്തതയില്ല.

വില എത്രയായിരിക്കാം?

എപ്പോഴും ബജറ്റ് ഫോണുകളാണ് ലാവ വിപണിയിൽ എത്തിക്കുന്നത്. പതിവ് തെറ്റാതെ ലാവ യുവയും ഇതേ വില പിന്തുടർന്നേക്കും. 15,000 രൂപയിൽ താഴെയായിരിക്കും ലാവ 5G ഫോണിന് വിലയാകുക. ലോഞ്ചിന് ശേഷം ആമസോൺ വഴിയായിരിക്കും ഫോൺ വിൽപ്പന നടത്തുന്നത്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :