4799 രൂപയ്ക്ക് കാർബണിന്റെ K9 വിരാറ്റ്

HIGHLIGHTS

5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ വിരാറ്റ്

കാർബണിന്റെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിച്ചു .കാർബണിന്റെ തന്നെ K9 വിരാട് എന്ന മോഡലാണ് എത്തിയത് .വിപണിയിൽ 4799 രൂപ വില വരുന്ന ഈ സ്മാർട്ട് ഫോൺ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക്മാത്രം വേണ്ടി ഉള്ളതാണ് .ഇതിന്റെ കുറച്ചു വിശേഷങ്ങൾ മനസിലാക്കാം .

ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.5 ഇഞ്ച് HD IPS ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .1.3GHZ ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .64 ജിബി വരെ മെമ്മറി കാർഡ് മുഖേന വർധിപ്പിക്കുവാൻ സാധിക്കും .

ആൻഡ്രോയിഡ് മാർഷ്മല്ലോ 6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2800mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3ജി സപ്പോർട്ടോടു കൂടിയുള്ള ഈ സ്മാർട്ട് ഫോണിന്റെ വില 4799 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :