Lava SHARK 2 4G
ഇന്ത്യയിൽ ബജറ്റ് സ്മാർട്ഫോണുകൾക്കാണ് കൂടുതൽ ഡിമാൻഡ്. സാംസങ്, റിയൽമി, റെഡ്മി, പോകോ, മോട്ടറോള, ലാവ തുടങ്ങിയ ബ്രാൻഡുകളെല്ലാം നിരവധി ബജറ്റ് സ്മാർട്ഫോണുകൾ വിപണിയിലെത്തിക്കാറുണ്ട്. ഇതിൽ ഇന്ത്യൻ കമ്പനിയായ ലാവ ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്ന പോക്കറ്റ് ഫ്രണ്ട്ലി ഡിവൈസുകളിലാണ്. ഇപ്പോഴിതാ 10000 രൂപയ്ക്ക് താഴെ Lava SHARK 2 4G പുറത്തിറക്കി.
ലാവ ഷാർക്ക് 2 4ജിയ്ക്ക് ഒരു ആൻഡ്രോയിഡ് ഒഎസ് അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഫോണിന് 6,999 രൂപയാണ് ലാവ 4ജിയുടെ വില.
മുമ്പ് ഇതേ ഫീച്ചറുകളിൽ ലാവ 5ജി ഹാൻഡ്സെറ്റ് അവതരിപ്പിച്ചിരുന്നു. ഒക്ടോബർ മാസം മുതൽ തന്നെ ഫോൺ എല്ലാ റീട്ടെയിൽ സ്റ്റോറുകളിലും ലഭ്യമാണ്. മറ്റ് ലാവ ഫോണുകളുടേത് പോലെ ഈ ഫോണിനും കമ്പനി സൗജന്യ സർവീസ്@ഹോം സേവനം തരുന്നുണ്ട്.
https://www.lavamobiles.com/lava_service_at_home/ എന്ന സൈറ്റിലൂടെ നിങ്ങൾക്ക് ഹോം സർവ്വീസ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
6.75 ഇഞ്ച് വലിപ്പമുള്ള HD+ നോച്ച് ഡിസ്‌പ്ലേയാണ് സ്മാർട്ട്‌ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും സുഗമമായ സ്‌ക്രോളിംഗും ലഭിക്കുന്നു.
ലാവ ഈ ബജറ്റ് ഹാൻഡ്സെറ്റിൽ 50MP AI- പവർ പിൻ ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിന്റെ മുൻവശത്ത്, 8MP സെൽഫി ക്യാമറയുമാണുള്ളത്.
ലാവ ഷാർക് 2 4ജി ഫോണിന് ശക്തമായ ഒക്ടാ-കോർ യൂണിസോക് ടി7250 പ്രോസസറാണ് കൊടുത്തിട്ടുള്ളത്. ഇത് ദൈനംദിന മൾട്ടിടാസ്കിംഗിങ്ങിനും ഓൺലൈൻ പഠനത്തിനും മൊബൈൽ ഗെയിമിംഗിനും നല്ലതാണ്.
4GB RAM സപ്പോർട്ട് ലാവ 4ജി ഫോണിനുണ്ട്. ഇത് 4GB വെർച്വൽ റാമും 64GB ഇന്റേണൽ സ്റ്റോറേജും ഉപയോഗിച്ച് വികസിപ്പിക്കാവുന്ന ഫോണാണ്.
നീണ്ട നേരത്തേക്കുള്ള ഉപയോഗത്തിനും, സ്ട്രീമിങ്ങിനും ഫോണിലുള്ളത് കരുത്തുറ്റ ബാറ്ററിയാണ്. ഇതിൽ 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോൺ ടൈപ്പ്-സി പോർട്ടിലൂടെ 10W സ്പീഡിൽ ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു.
18W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയും ഇതിനുണ്ട്. ലാവ ഷാർക്കിൽ IP54 റേറ്റിംഗുണ്ട്. പൊടിയും വെള്ളവും തെറിക്കാതെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും.
ALSO READ: BSNL 1 Year Plan: ഫ്രീ കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ഒരു വർഷം ഫുൾ എൻജോയ് ചെയ്യാം, ചെറിയ വിലയ്ക്ക്!
എക്ലിപ്സ് ഗ്രേ, അറോറ ഗോൾഡ് എന്നീ രണ്ട് ശ്രദ്ധേയമായ നിറങ്ങളിലാണ് ലാവ ഷാർക്ക് 2 അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് മിനുസമാർന്ന ഡിസൈനാണ്. എങ്കിലും സുഖകരമായ ഗ്രിപ്പ് ലഭിക്കും. യൂത്തിന് ഇഷ്ടപ്പെടുന്ന രീതിയിലാണ് ലാവ ഷാർക്ക് 2 പുറത്തിറക്കിയത്.