ഫേസ് ലോക്ക് &18.9 ഡിസ്പ്ലേ റേഷിയോയിൽ iVOOMi ഐ പ്രൊ 3999 രൂപയ്ക്ക് വാങ്ങിക്കാം

Updated on 15-Oct-2018
HIGHLIGHTS

ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുമായി iVOOMi

 

5000 രൂപയ്ക്ക് താഴെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ iVOOMi പുറത്തിറക്കിയ ഒരു പുതിയ മോഡൽ എത്തി .VOOMi ഐ പ്രൊ എന്ന സ്മാർട്ട് ഫോൺ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3999 രൂപ മാത്രമാണ് ഇതിന്റെ വില വരുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 18.9 ഡിസ്പ്ലേ റെഷിയോ തന്നെയാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റു സവിശേഷതകൾ ഇവിടെ കൊടുത്തിരിക്കുന്നു .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 4.95ഇഞ്ചിന്റെ  FWVGA+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 480*960 റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെതന്നെ 18.9 ഡിസ്പ്ലേ റെഷിയോയാണുള്ളത് 18 .9 ഡിസ്പ്ലേ റെഷിയോയിൽ പുറത്തിറക്കിയിരിക്കുന്ന ആദ്യത്തെ ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് VOOMi ഐ പ്രൊ എന്ന മോഡൽ .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .ഫ്‌ളാഷോടുകൂടിയ റിയർ ക്യാമറകളാണ് ഇതിനുള്ളത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 1 ജിബിയുടെ  റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത് .

ഫേസ് അൺലോക്കിങ് സംവിധാനം ഡ്യൂവൽ സിം സപ്പോർട്ട് & 4G:TDD-LTE(Band 40) FDD-LTE (Band 3/5) എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .Android 8.1 Go Editionലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 1.3GHz Quad Core, MTK 6737  പ്രോസസറിലാണ് പ്രവർത്തനം .2000mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :